സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക, വ്യാജവാര്‍ത്ത നിയന്ത്രിക്കുക എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ഈ നടപടി ഏറെ ഗുണകരമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഫേസ്ബുക്കിന്‍റെ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചത്.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇത്തരം സൈബര്‍കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

കേസില്‍ അടുത്തമാസം 13 ന് വാദം കേള്‍ക്കാനായി കേന്ദ്രസര്‍ക്കാരിനും ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Top