മുസ്ലിം സംഘടനകൾക്ക് തിരിച്ചടി !!കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാം

ദില്ലി : ദി കേരളാ സ്റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ക്ക് ചിത്രത്തിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജംഇയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയുടേത് ഉള്‍പ്പടെ മൂന്ന് ഹര്‍ജികളാണ് സുപ്രീകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. ഒരുസമുദായത്തെ മുഴുവന്‍ ഇകഴ്ത്തിക്കാട്ടുന്ന ചിത്രമാണ് കേരള സ്റ്റോറിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാന ഹര്‍ജി കേരള ഹൈക്കോടിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചതോടെയാണ് ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാദം കേൾക്കണമെന്നും ഹൈക്കോടതികൾക്ക് നിർദ്ദേശവും നൽകി.

വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.

Top