വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍

ന്യൂഡല്‍ഹി: വിവാഹിതരാകുമെന്ന് ഉറപ്പില്ലെങ്കിലും പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ല. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെടുന്ന ബെ‍ഞ്ചാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി ഇക്കാര്യം പ്രസ്താവിച്ചത്. കേസില്‍ പ്രതിയെ വെറുതെ വിടുകയും ചെയ്തു. വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും പ്രതിയുമായി ബന്ധം തുടര്‍ന്നെന്ന് കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതി ഇയാളെ വെറുതെ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും പിന്നീട് വിവാഹം കഴിക്കാതെ അയാള്‍ വഞ്ചിച്ചെന്നും ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുകൂടി കണ്ടെത്തിയതോടെ യുവതി പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് തെറ്റാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Top