അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെയ്ക്കരുത്; ഹര്‍ജിക്കാരന് പിഴ; 25,000രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് പിഴയിട്ട് സുപ്രീം കോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയ്ക്കാണ് 25,000രൂപ സുപ്രീം കോടതി പിഴയിട്ടത്.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി എത്തുന്നു. പൊതുതാത്പര്യ ഹര്‍ജി എന്നുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് 25,000രൂപ പിഴയിട്ടത്. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്നും സുപ്രീം കോടതി ചോദിച്ചു. ആന ഒരു സ്ഥലത്ത് നില്‍ക്കുന്ന ജീവിയല്ല. അത് വനത്തിലൂടെ പലസ്ഥലത്ത് പോകുമെന്നും കോടതി നീരീക്ഷിച്ചു.

Top