യു.എൻ.എ: കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി..!! സത്യം പുറത്തുവരട്ടെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.ഒ.) സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.  ഇതോടെ എഫ്.ഐ.ആർ റദ്ദാക്കാൻ സമർപ്പിച്ച ഹരജി യു.എൻ.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് പിൻവലിച്ചു. ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസിൽ വിശദമായ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. സമാന ഹരജി ഹൈകോടതിയിലും നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് കേസെടുത്തത്. പ്രസിഡന്‍റ് ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെയാണ് കേസ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. യുഎൻഎയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡൻറ് സി ബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്.

2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി. ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

 

 

Top