സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ളയാളാണ് മണിയന്‍പിള്ള രാജു. അദ്ദേഹത്തെ പരിചയപ്പെട്ടതിനെക്കുറിച്ചും വിവരിക്കുകയാണ് താരം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്ന പുസ്‌കത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമാ തിരക്കുകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ആദ്യമായി സുരേഷ് ഗോപിയെ പരിചയപ്പെട്ടത്. കൊല്ലത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചെന്നൈയിലേക്ക് പോവുകയായിരുന്നു ഞാന്‍. രാവിലെ പത്ത് മണിക്ക് തന്നെ ഫ്രീയാക്കി വിടാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് മണിയോടുകൂടിയാണ് എന്നെ അവര്‍ ഫ്രീയാക്കി വിട്ടത്. മദ്രാസ് മെയിലിലായിരുന്നു ഞാന്‍ അന്ന് കയറിയത്. ആ യാത്രയ്ക്കിടയില്‍ വെച്ചായിരുന്നു സുരേഷിനെ പരിചയപ്പെട്ടത്.
അന്ന് ട്രെയിനില്‍ നിന്നും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ആകെ വിശന്ന് ക്ഷീണിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു വെളുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ അരികിലേക്കെത്തിയത്. ഞാന്‍ സുരേഷ് ഗോപിയാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും രാജാവിന്റെ മകനില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോവുകയാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ടിപി ബാലഗോപാലാന്‍ എംഎയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ ചാന്‍സ് ചോദിച്ച് വന്നിരുന്നുവെന്നും അന്ന് നിങ്ങളെ പരിചയപ്പെടാനായില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പരിചയപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം എന്റെ കൈ വിറക്കുന്നത് ശ്രദ്ധിച്ചത്. എന്ത് പറ്റി ആകെ വല്ലാതിരിക്കുന്നുവല്ലോയെന്നും ചോദിച്ചിരുന്നു.
രാവിലെ മുതല്‍ താന്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. ഇതോടെയാണ് ഒരു പൊതിയെടുത്ത് മുന്നില്‍ വെച്ച് ചേട്ടന്‍ കഴിക്കെന്ന് പറഞ്ഞത്. രാത്രിയില്‍ കഴിക്കാനായി അമ്മ തന്നയച്ചതാണെന്നും ഇപ്പോള്‍ ചേട്ടന്‍ കഴിച്ചോളൂയെന്നും രാത്രി നമുക്ക് പുറത്തുനിന്നും വല്ലതും കഴിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചപ്പാത്തിയും ആടിന്റെ ബ്രെയിന്‍ ഫ്രൈയുമാണ് അന്ന് കഴിച്ചത്. തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം.
മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അവള്‍ക്കേറ്റവും പ്രിയപ്പെട്ട മഞ്ഞ ഫ്രോക്കും വാങ്ങിയാണ് അന്ന് ഞാന്‍ മെഡിക്കല്‍ കോളേജിലേക്ക് പോയത്. ആ ഫ്രോക്കും ഇട്ടായിരുന്നു അവളെ കൊല്ലത്തേക്ക് കൊണ്ടുപോയത്. ആ സംഭവത്തിന് ശേഷം ഇന്നുവരെ താന്‍ ആടിന്റെ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ് ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. ആ യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നാണ് ലക്ഷ്മിയെ നഷ്ടമായത്. ഇന്നും അദ്ദേഹം മകളെക്കുറിച്ച് വാചാലനാവാറുണ്ട്.