ജനസേവനമാണ് എന്റെ ജോലി ‘അമ്മ’യെ സേവിക്കലല്ലാ, അവരുടെ കാര്യം അവര്‍ പറയും: സുരേഷ് ഗോപി

തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല ഞാന്‍. ജനങ്ങളുടെ കാര്യമാണ് എന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവര്‍ നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ഇക്കാര്യം നിങ്ങള്‍ മുമ്പ് അന്വേഷിച്ചില്ല’ എന്ന് അദ്ദേഹം ചോദിച്ചു. ‘യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട്’ സുരേഷ് ഗോപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദങ്ങളെ കുറിച്ചോ വിമര്‍ശനങ്ങളെ കുറിച്ചോ പ്രതികരിക്കാന്‍ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറും നടി കെ.പി.എ.സി.ലളിതയും തയ്യാറായില്ല. വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി.ലളിത പറഞ്ഞു.

Top