കൊച്ചി:മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്.
ശേഷം 1986 ൽ മോഹൻലാൽ ചിത്രം രാജാവിന്റെ മകനിൽ വില്ലനായി അഭിനയിച്ചു. അതിനുശേഷം 94 ൽ പുറത്തിറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തോടെയാണ് അദ്ദേഹത്തിന്റെ കരിയർ മാറി മറിഞ്ഞത്. സുരേഷ് ഗോപിയെന്ന ആക്ഷൻ കിം ചെയ്തുവച്ച പൊലീസ് വേഷങ്ങൾ ഇന്നും നമ്മൾ മലയാളികൾക്ക് പ്രിയങ്കരമാണ്. സിനിമയിലെ പൊലീസ് എന്നു കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഓടിയെത്തുന്ന രൂപം സുരേഷ് ഗോപിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സത്യം പറഞ്ഞാൽ ഏത് നടൻ പൊലീസ് വേഷത്തിൽ വന്നാലും സുരേഷ് ഗോപിയോളം വരില്ലയെന്ന് നമുക്ക് നിസംശയം പറയാം. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സ്വാധീനമുള്ള അപൂർവം മലയാളി താരമാണ് അദ്ദേഹം. 90 കളിൽ അദ്ദേഹത്തിന്റെ മൊഴിമാറ്റ ചിത്രത്തിനായി തെലുങ്കിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും റിലീസ് മാറ്റിവച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായ തലസ്ഥാനം, 1921, ഏകലവ്യൻ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കാശ്‌മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്‌ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്ഐആർ, ക്രൈം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വച്ചത് മാത്രമല്ല 1997 ൽ ‘കളിയാട്ട’ത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരേഷ് ഗോപിയെ തേടിയെത്തിയിരുന്നു.
നടനും, രാഷ്ട്രീയ പ്രവർത്തകനുമുപരി ആവശ്യക്കാർക്ക് മനസറിഞ്ഞ് സഹായം എത്തിച്ചുകൊടുക്കുന്ന വളരെ നല്ലൊരു മനസിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന നമ്മുടെ പ്രിയപ്പെട്ട സുരേഷേട്ടൻ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് രണ്ട് സമ്മാനങ്ങളാണ് ഉള്ളത്. ഒന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കവലിന്റെ ആദ്യ ടീസറും, രണ്ടാമത്തേത് അദ്ദേഹത്തിന്റെ 250 മത്തെ സിനിമ കവലിന്റെ മോഷൻ പോസ്റ്ററും. കാവൽ സംവിധാനം ചെയ്തിരിക്കുന്നത് നിഥിൻ രഞ്ജി പണിക്കരാണ്. സിനിമ നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്.
1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.
തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് മകൾക്ക് എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയും ചെയ്തു. സാമ്പത്തിക വിജയം നൽകാത്തതിന്റെ പേരിൽ കുറച്ചു കാലം സിനിമയിൽ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ൽ ഭരത്ചന്ദ്രൻ ഐ പി എസ് എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്. അദ്ദേഹത്തിന് നാല് മക്കൾ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്, രാധികയാണ് ഭാര്യ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഡെയിലി ഇന്ത്യൻ ഹെറാൾഡ് ന്യുസിന്റെ ടീം അംഗങ്ങൾ സന്തോഷവും ഐശ്വര്യവും നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു…..