കുവൈറ്റില്‍ മലയാളി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ ഭാര്‍ത്താവിനെ വിമാന താവളത്തില്‍ അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകരയിലെ സുഷമ(25) കുവൈത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് സത്യപ്രകാശിനെ(40) പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു വിമാനത്താവളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയാണ് സത്യപ്രകാശ്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2013 സെപ്റ്റംബര്‍ 24നാണ് സുഷമ കുവൈത്തില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ സുഷമയുടെ വീട്ടുകാരുടെ പരാതിപ്രകാരം ഇവിടെ വച്ചും പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് സത്യപ്രകാശ് മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സുഷമയുടെ മാതാപിതാക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് പൊലീസ് സത്യപ്രകാശിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമായിരുന്നു കേസ്. ഇതിനിടെ വിദേശത്തേക്ക് കടന്ന സത്യപ്രകാശിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മംഗളൂരു വിമാനത്താവളം വഴി ഇയാള്‍ നാട്ടിലേക്ക് എത്തുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്പി. കെ. ദാമോദരന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

Top