സുശാന്തിന് ആത്മഹത്യ ചെയ്യാനാവില്ല ! വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട് -സൂര്യ ദ്വിവേദി

ബെംഗളുരു: ബോളിവുഡ് നടനായ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത വാർത്ത ആർക്കും വിശ്വസിക്കാനാകുന്നില്ല .ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ. ഇൻസ്റ്റഗ്രാമിൽ ജൂൺ മൂന്നിനാണ് അമ്മയെ കുറിച്ചുള്ള പോസ്റ്റ് സുശാന്ത് ഷെയർ ചെയ്തത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
അതേസമയം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്‍റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്‍റേതെന്നും സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.

ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു. ‘അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്‍റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്’ എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷാദവും സുശാന്തും വിരുദ്ധ ധ്രുവങ്ങളാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവാര്‍ത്തയെത്തുന്നത്. 34കാരനായ താരത്തെ ഇന്നാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

1986ല്‍ ബിഹാറിലെ പാട്‍നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.

നല്ല നടൻ മാത്രമായിരുന്നില്ല, നല്ലൊരു നർത്തകനും ശാസ്ത്രതൽപരനുമായിരുന്നു താരം. സുശാന്തിന്റെ ബക്കറ്റ് ലിസ്റ്റ് അത് കാണിച്ചുതരുന്നുമുണ്ട്. അഭിനയിച്ച സിനിമയോ സീരിയലോ കണ്ട ആർക്കും തന്നെ മറക്കാൻ കഴിയാത്ത മുഖമാണ് സുശാന്തിന്റെത്. പുഞ്ചിരിക്കുന്ന ആ മുഖം ഇനി ഈ ഭൂമുഖത്തില്ലെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോൾ, 2002ലാണ് അമ്മ മരിക്കുന്നത്. ഇതിന് പിന്നാലെ സുശാന്തും കുടുംബവും സ്വദേശമായ പാട്‌ന വിട്ട് ഡൽഹിയിലേക്ക് താമസം മാറ്റി. തുടർന്ന് എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിച്ച സുശാന്ത്, അത് പൂർത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ആറ് മാസമായി സുശാന്തിനെ വിഷാദരോഗം അലട്ടിയിരുന്നതായുള്ള വിവരവും പുറത്തുവന്നു.

Top