അയ്യപ്പദാസിന്റെ അറസ്റ്റ്, ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ലിംഗ ഛേദനക്കേസിൽ പെൺകുട്ടി കുടുങ്ങും.

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്കെന്ന് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.അയ്യപ്പദാസും മറ്റ് രണ്ട് പേരും ചേർന്നാണ് ഗംഗേശാനന്ദയെ അക്രമിച്ചതെന്നായിരുന്നു യുവതിയുടേതെന്ന് അവകാശപ്പെട്ട് വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച കത്തിൽ പറഞ്ഞിരുന്നത്.അയ്യപ്പദാസിനെ കൂടാതെ മറ്റ് രണ്ട് പേരും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.അയ്യപ്പദാസിന്റെ പ്രേ രണയാലാണ് താൻ സ്വാമിയുടെ മുറിയിലെത്തിയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.ഇത് കൂടി കണക്കിലെടുത്താണ് കൊല്ലത്ത് നിന്ന് അയ്യപ്പദാസിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവതിയും അയ്യപ്പദാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും മുൻപ് വാർത്തകളുണ്ടായിരുന്നു. സ്വാമിയും യുവതിയുടെ കുടുംബവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ചിന് പ്രധാനമായും അറിയേണ്ടത്. ഇത് അയ്യപ്പദാസിനെ ചോദ്യം ചെയ്താൽ ലഭിക്കുമെന്നാണ് പോലീസ് ഭാഷ്യം. നേരത്തെ സ്വാമി പതിനൊന്ന് വയസ് മുതൽ പീഡിപ്പിച്ചിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിന്നിരുന്ന പെൺകുട്ടി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും നിലപാട് മാറ്റുകയായിരുന്നു. എല്ലാം അയ്യപ്പദാസ് പറഞ്ഞിട്ടാണ് ചെയ്തതെന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ വാദം.SWAMI HARI -PENIS CUT AYYAPPADAS

അതേ സമയം പെൺകുട്ടി ബന്ധുക്കളുടെ തടവിലാണെന്ന് കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിട്ടുണ്ട്‌.അയ്യപ്പദാസിന്റെ കൂടി മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ അടക്കം കേസിൽ പ്രതി ചേർക്കുമെന്ന സൂചനയും ഇതിനകം തന്നെ പുറത്ത് വരുന്നുണ്ട്.അയ്യപ്പദാസിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കും തോറും കേസിൽ പെൺകുട്ടിയുടെ കുരുക്ക് മുറുകുകയാണെന്ന് വിവരം. ആദ്യം പോലീസ് അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ചിരുന്ന പെൺകുട്ടി ഇപ്പോൾ പോലീസിനെതിരാ നിലപാടാണ് സ്വീകരിക്കുന്നത്.പോലീസാണ് സ്വാമിക്കെതിരായ മൊഴി തന്നെ കൊണ്ട് പറയിച്ചതെന്നാണ് പെൺകുട്ടി ഇപ്പോൾ പറയുന്നത്.കേസിലെ പുറത്ത് നിന്നുള്ള ഇടപെടലാണ് ഇതിന്റെയെല്ലാം പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.ഗംഗേശാനന്ദയുടെ അടുത്ത അനുയായിയും ,സഹായിയുമായിരുന്ന അയ്യപ്പദാസ് എങ്ങിനെ സ്വാമിയുമായി തെറ്റി എന്നതിന് ഉത്തരം കിട്ടിയാൽ ലിംഗ ഛേദനക്കേസിന്റെ ഗൂഢാലോചന ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ സന്യാസിമാർ ഉൾപ്പെടെയുള്ളയാളുകൾ തന്നെയാണ് ഗംഗേശാനന്ദയെ ഇപ്പോഴും സഹായിക്കുന്നതെന്ന സൂചനയുമായി ശബ്ദരേഖയും പുറത്ത് വന്നിരുന്നു.അയ്യപ്പദാസിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ കേസ് വഴിത്തിരിവിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിലെ പ്രമുഖർ ഇപ്പോൾ പങ്കുവെയ്ക്കുന്നത്..

Top