സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്; പരാതിക്കാരനായ പായ്ചിറ നവാസിന്റെ നിര്‍ണായക മൊഴിയെടുത്തു

തിരുവനന്തപുരം: പേട്ടയില്‍ ഇക്കഴിഞ്ഞ മേയ് മാസം നടന്ന ഹരിയെന്ന ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ചെടുക്കല്‍ കേസില്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. കഴിഞ്ഞ പത്ത് വര്‍ഷമായി പേട്ടയിലുള്ള ഒരു കുടുംബവുമായി സ്വാമിക്ക് സംശയാസ്പദ ബന്ധങ്ങളുണ്ടായിരുന്നു. ആയോധനകലയിലും, യോഗയിലും പ്രാവിണ്യം നേടിയിട്ടുള്ള സ്വാമി തിരുവനന്തപുരത്ത് വന്നാല്‍ ഈ വീട്ടിലായിരുന്നു താമസം. ഈ വീട് ഭര്‍ത്താവും, ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതായിരുന്നു. ശാരീരിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്ന ഭര്‍ത്താവിനെ സഹായിക്കാനും, വീട്ടുകാര്യങ്ങളിലും, സാമ്പത്തിക കാര്യങ്ങളിലും സഹായിച്ചിരുന്ന സ്വാമി വളരെപ്പെട്ടന്ന് കുടുംബനാഥനായി മാറി. പത്ത് വര്‍ഷം മുമ്പ് പേട്ടയിലെ ചട്ടമ്പിസ്വാമികളുടെ പ്രതിമയും, വാസസ്ഥലവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും, പ്രശനങ്ങളും പരിഹരിക്കുന്നതിനാണ് ഹരി സ്വാമി പേട്ടയില്‍ എത്തിയത്. അങ്ങനെയാണ് ഈ വിവാദ വീടുമായി അടുക്കുന്നതും, താമസമാക്കുന്നതും.

ഇങ്ങനെ പത്ത് വര്‍ഷം കഴിഞ്ഞു പോയി. സംഭവം നടക്കുന്നത് മേയ് 18-നാണ്. ഇതേ ദിവസം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഹരി സ്വാമിയെ , ലിംഗം മറിച്ചെടുത്തുവെന്ന് പറയുന്ന പെണ്‍കുട്ടിയുടെ സഹോദരനാണ് ബൈക്കില്‍ പേട്ടയിലുള്ള വീട്ടില്‍ കൊണ്ട് വന്നത്. സ്വാമിയെ സഹായിക്കന്നതിന് അയ്യപ്പദാസ് എന്ന ആലപ്പുഴയിലുള്ളയാളും സ്ഥിരമായി ഉണ്ടായിരുന്നു. എട്ട് മണിക്ക് പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സ്വാമിയുടെ ലിംഗം മുറിച്ചെടുക്കുന്ന സംഭവം ഉണ്ടായത് പതിനൊന്ന് മണിയോടെയാണ്. തുടക്കം മുതലേ ഒരു വനിത ADGP – യുടെ പേരാണ് ഇതിന്റെ പേരില്‍ പരസ്യമായി പറഞ്ഞ് കേള്‍ക്കുന്നത്. സ്വാമി കഴുത്തില്‍ കത്തിവെച്ച് ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ താന്‍ കത്തി പിടിച്ച് വാങ്ങി ലംഗം മുറിച്ചെന്നും, അതിന് ശേഷം തൊട്ടടുത്തുള്ള വിവാദ ADGP യുടെ വീട്ടിലേക്ക് പോയെന്നുമാണ് പെണ്‍കുട്ടി FIR – ല്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സംഭവം നടന്ന പിറ്റേ ദിവസം തന്നെ ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ലന്നും, ഇതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ-മത-പോലീസ് ഉദ്യോഗസ്ഥ ഗൂഡാലോചനയുണ്ടന്നും ചുണ്ടികാട്ടി, ചില തെളിവുകളോടെ പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് അന്നത്തെ DGP T.P. സെന്‍കുമാറിന് നേരിട്ട് പരാതി നല്‍കി. ഇങ്ങനെയൊരു പരാതി ലഭിച്ചതോടെ പോലീസിനും കാര്യങ്ങള്‍ സങ്കീര്‍ണമായി. ഇത്തരത്തിലൊരു പരാതി നല്‍കിയ നവാസിനെക്കുറിച്ചും അന്ന് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തി. പക്ഷെ ഇതില്‍ നടപടികള്‍ക്കായി ഒന്നും ലഭിച്ചില്ല, കൂടാതെ പായ്ച്ചിറ നവാസിന്റ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ലെന്നും പോലീസ് ഉന്നതര്‍ സെന്‍കുമാറിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും, പരാതിക്കാരനായ നവാസിന്റെ രഹസ്യമൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ TP സെന്‍കുമാര്‍ DGP സ്ഥാനമൊഴിഞ്ഞതിന് ശേഷം, സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ വിവാദ ADGP – ക്ക് പങ്കുണ്ടെന്നും ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് SP M. മുഹമ്മദ് ഷബീര്‍ IPS – നാണ് നിലവില്‍ അന്വേഷണച്ചുമതല. അദ്ദേഹം തന്നെയാണ് പായ്ച്ചിറ നവാസിന്റെ നിര്‍ണ്ണായക മൊഴി രേഖപ്പെടുത്തിയത്.

Top