പിഎസ് സി നിയമന തട്ടിപ്പ്; പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിവരം; ഇവര്‍ ഒളിവിലാണെന്ന് പൊലീസ്

പിഎസ് സി നിയമന തട്ടിപ്പില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍.പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതികള്‍ക്ക് പുറമെ ഉള്ളവരെ കണ്ടെത്താനാണ് പൊലീസ് നീക്കം.

റിമാന്‍ഡിലായ രണ്ടാംപ്രതി രശ്മിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഒന്നാം പ്രതി രാജലക്ഷ്മിയും, ജോയ്‌സി ജോര്‍ജും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് ചോദ്യം ചെയ്യുല്‍ നടത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷങ്ങളാണ് സംഘം പിഎസ് സി എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. രശ്മിയാണ് പണം വാങ്ങിയിരുന്നത്. ജോയ്‌സി അഭിമുഖം നടത്തി ജോലി ലഭിച്ചതായും വ്യാജ ലെറ്റര്‍ ഹെഡില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയക്ക് ഹാജരാകാനും കത്ത് നല്‍കും. ഈ കത്തുമായി പിഎസ് സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മനസിലാക്കുന്നത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുന്നത്.

Top