ഭാര്യയുടെ വസ്ത്രം ധരിച്ച് കടയില്‍ കയറി മോഷണം; യുവാവ് ധരിച്ചത് വിഗ്ഗും നൈറ്റ് ഡ്രസ്സും; ഒടുവില്‍ പിടിയില്‍

തെലങ്കാനയിലെ ഒരു കടയില്‍ സ്ത്രീയുടെ വേഷം ധരിച്ച് കൊണ്ട് മോഷണം. തെലങ്കാനയിലെ രാജണ്ണ-സിര്‍സില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ സ്ത്രീവേഷത്തില്‍ പണം മോഷ്ടിച്ചത്. എന്നാല്‍, മോഷണത്തിനിടെ ഇയാള്‍ പിടിയിലായി. കടയുടമയായ ഗണഗോണി ബണ്ടി എന്നയാളുടെ അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന രാമിന്‍ദ്ല സുധീര്‍ എന്നയാളാണ് കുറ്റം ചെയ്തത്.ആളുകളെ പറ്റിക്കാന്‍ വിഗ്ഗും നൈറ്റ് ഡ്രസ്സുമാണ് ഇയാള്‍ ധരിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമുണ്ടായില്ല പൊലീസ് ഇയാളെ പിടികൂടി.

ബണ്ടി ഇവിടെ ഒരു ചെറിയ മുറിയില്‍ ലക്ഷ്മി നാരായണ്‍ ഫ്‌ലെക്‌സി പ്രിന്റിംഗ് എന്ന പേരില്‍ ഒരു ബിസിനസ്സ് നടത്തുകയായിരുന്നു. സുധീര്‍ മയക്കുമരുന്നിന് അടിമയാണെന്നും അത് വാങ്ങാന്‍ ഇയാളുടെ കയ്യില്‍ പണമില്ലായിരുന്നു. അങ്ങനെയാണ് ഇയാള്‍ ഗണഗോണി ബണ്ടിയുടെ കടയില്‍ നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചത് എന്നും കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയാണ് മോഷണം നടന്നത്. ബണ്ടി കടയടച്ച് വീട്ടില്‍ പോയ ശേഷം സുധീര്‍ ഭാര്യയുടെ വസ്ത്രം ധരിച്ച് കടയില്‍ കയറി 3500 രൂപ മോഷ്ടിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബണ്ടി കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയാണ് മോഷണം നടത്തുന്നത് എന്ന് കണ്ടു. എന്നാല്‍, പിന്നീട്, സുധീറിനെ സംശയം തോന്നുകയും സുധീര്‍ സത്യം സമ്മതിക്കുകയും ആയിരുന്നു.

Top