ട്രെയിനില്‍ ആളുകളെ ചിരിയിലൂടെ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ പ്രിയയുടെ ജീവിതം വിചിത്രം; എല്ലാം തന്റെ മകന്റെ ചികിത്സയ്ക്കുവേണ്ടി

50136_1469505070

തിരുവനന്തപുരം: ചിലര്‍ കള്ളനും പിടിച്ചുപറിക്കാരനും ലൈംഗിക തൊഴിലാളിയും ആകുന്നതിനുപിന്നില്‍ ദയനീയമായ ജീവിത കഥകള്‍ ഉണ്ടാകാം. ഒരുനേരത്തെ അന്നത്തിനുവേണ്ടി കളവ് ചെയ്യേണ്ടി വരുന്ന അവസ്ഥവരെയുണ്ട്. പ്രിയ എന്ന പ്രിതിയുടെ ജീവിതവും വിചിത്രം തന്നെ.

പുരുഷന്മാരെ വശീകരിച്ച് ഒപ്പം നിര്‍ത്തി നഗ്ന ഫോട്ടോകളെടുത്തശേഷം ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലെ പ്രതിയാണ് പ്രിയ. എന്നാല്‍ ഇതൊക്കെ തന്റെ മകന്റെ ചികിത്സയ്ക്കുവേണ്ടിയായിരുന്നുവെന്ന് പ്രിയ പറയുരന്നു. ഒരുവര്‍ഷത്തോളമായി അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിയുന്ന 9 വയസുള്ള മകന്റെ ചികിത്സയ്ക്കു വേണ്ടിയാണ് ഇത് ചെയ്തത്. മൊഴി സ്ഥിരീകരിച്ച പൊലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതു കൊണ്ടാണ് ഇത് ചെയ്യേണ്ടി വന്നതെന്നും പ്രിയ പൊലീസിനോട് പറഞ്ഞു. അതിനിടെ ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരുമടക്കം വമ്പന്മാര്‍ തിരുവനന്തപുരത്തെ ബ്ലൂ ബ്ലാക്ക്മെയില്‍ സംഘത്തിന്റെ വലയില്‍ കുരുങ്ങിയതായി പൊലീസ് കണ്ടെത്തി. ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പിടിയിലായ പ്രിയ മൊഴിനല്‍കി. ആഭരണങ്ങളും വാച്ചുകളും കൈക്കലാക്കിയതായും ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

<വിവാഹിതയും അമ്മയുമായ പ്രിയ അദ്യ വിവാഹബന്ധം നിലനില്‍ക്കേ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു.ഇത് അറിഞ്ഞാണ് ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്.’രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍’എന്നതുപോലെ പിന്നെ ഭര്‍ത്താക്കന്മാരുടെ ഒരു നീണ്ട നിര തന്നെയായിരുന്നു ഒരാള്‍ നിലനില്‍ക്കേ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാന്‍ മിടുക്കിയായിരുന്ന പ്രിയ പല വീടുകള്‍ മാറിമാറി ഒടുവില്‍ കൊല്ലത്തെ ഇരവിപുരത്തുള്ള കുന്നത്താംവെളി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പ്രിയ പ്രധാനമായും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നെ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്താണ് ഇരകളെ വേട്ടയാടിയിരുന്നത്. ഇര ചൂണ്ടയില്‍ കുടുങ്ങിയാല്‍ ഇരയെ ചൂണ്ടയില്‍ നിന്നും വഴുതിപ്പോകാതെ കരയ്ക്കടിപ്പിക്കാന്‍ മിടുക്കിയായിരുന്നു പ്രിയ. ഇതെല്ലാം സുഖമില്ലാത്ത മകന് വേണ്ടിയാണെന്നാണ് പ്രിയ പൊലീസിനോട് പറയുന്നത്.

കൊല്ലം വാളത്തുംഗല്‍ മണ്‍കുഴി കിഴക്കതില്‍ പ്രിയ (അഞ്ജലി 26), തിരുവനന്തപുരം ആനയറ പുളുക്കല്‍ ലെയ്നില്‍ അനു (26), ശ്രീകാര്യം ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ദീപ (30) എന്നിവരെയാണ് കേസില്‍ പൊലീസ് പിടികൂടിയത്. ഇതില്‍ നഗരത്തില്‍ ആന്റിയെന്ന പേരില്‍ അറിയപ്പെടുന്ന ഷീബയും സുഹൃത്ത് പ്രിയയുമാണ് തട്ടിപ്പിലെ പ്രധാന കണ്ണികള്‍. ഒന്നര വര്‍ഷം മുമ്പാണ് പ്രിയ ഷീബയുമായി പരിചയത്തിലായത്. ഭര്‍ത്താവുമായി പിണങ്ങിയതോടെ ഷീബയുമായി കൂടുതല്‍ അടുപ്പത്തിലായ പ്രിയ പണം മോഹിച്ചാണ് തട്ടിപ്പിനിറങ്ങാന്‍ തയാറായത്. ഡിപ്ളോമാ കോഴ്സിന് പഠിക്കാനെന്ന വ്യാജേനയാണ് പ്രിയ തിരുവനന്തപുരത്തെത്തുന്നത്.

കൊല്ലത്തുനിന്നും രാവിലെ പതിവായി മലബാര്‍ എക്‌സ്പ്രസില്‍ കയറുന്ന പ്രിയ യാത്രയ്ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും ചങ്ങാത്തത്തിലായശേഷം പണംതട്ടുകയാണ് പതിവ്. ഷീബ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഇടപാടുകാരെ എത്തിച്ച് ദീപയ്ക്കോ ഷീബയ്ക്കോ ഒപ്പം നിര്‍ത്തി നഗ്ന ഫോട്ടോകളെടുക്കുകയാണ് പതിവ്. പിന്നെ ബ്ലാക് മെയിലംഗായി. ഷീബയുടെ വീട്ടില്‍നിന്ന് 20 മൊബൈല്‍ഫോണുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാണിഭസംഘങ്ങളുമായി ബന്ധമുള്ള ഷീബ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികളെ എത്തിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്കൊപ്പം അയയ്ക്കുന്നതാണ് രീതി. വിമാനത്താവളം, മെഡിക്കല്‍ കോളേജ്, പ്രമുഖ ആശുപത്രികള്‍, ടെക്നോ പാര്‍ക്ക് കേന്ദ്രീകരിച്ച് വീടും ഫ്ലാറ്റും വാടകയ്ക്കെടുക്കുന്നതാണ് രീതി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം തുല്യമായി വീതിക്കും. പ്രിയയുടെ തന്ത്രങ്ങള്‍ തന്നെയായിരുന്നു സംഘത്തിന്റെ പ്രധാന കരുത്ത്. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പ്രിയ ഏത് അറ്റം വരേയും പോകുമായിരുന്നു. വശ്യമായ ചിരിയും നിഷ്‌കളങ്കതയുമായിരുന്നു പ്രിയയുടെ കരുത്ത്.

ഇടപാടുകാരെ ഫ്ലാറ്റിലെത്തിച്ചാല്‍ പിന്നെ എല്ലാം ഷീബയുടെ നിയന്ത്രണത്തിലാകും. ഇങ്ങനെയാണ് തട്ടിപ്പ് കൊഴുപ്പിച്ചത്. ഈ സംഘവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വന്‍കിട വ്യവസായികളില്‍ നിന്ന് നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് പറഞ്ഞു.

Top