
തിരുവനന്തപുരം :സന്ദീപാനന്ദഗിരി സ്വാമിയെ കാണാനില്ല..
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നുവെന്ന് സ്വാമി സന്ദീപാനന്ദഗിരി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മുഖാമുഖത്തില്‍ പറഞ്ഞിരുന്നു . തിരുവാഭാരണത്തിലെ വിലയേറിയ രത്‌നങ്ങളും വൈരങ്ങളുമാണ് നഷ്ടമായത്. ഇതിനെക്കുറിച്ചു ദേവസ്വം ബോര്‍ഡ് അന്വേഷിക്കണം. തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്‌നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ രേഖകളും അദ്ദേഹം ഹാജരാക്കിയിരുന്നു .സംഘപരിവാറിന് മുന്നില്‍ തലകുനിക്കുന്ന സന്ന്യാസിയല്ല താന്‍ എന്ന് ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു..