എറണാകുളം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.ശാശ്വതീകാനന്ദയുടെ കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.അതേസമയം, തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ കോടതി നിരീക്ഷിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനു തടസ്സമെന്തെന്നും കോടതി ചോദിച്ചു. സ്വാമിക്കു നീന്തല്‍ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്‍ എങ്ങനെ മുങ്ങിമരിക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. തുടരന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
ഐജിയുടെ നേതൃത്വത്തില്‍ ആറ് എസ്പിമാര്‍ കേസ് അന്വേഷിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പക്ഷേ, കോടതി ഇത് അംഗീകരിച്ചിട്ടില്ല. പുതിയ തെളിവുണ്ടെങ്കില്‍ അംഗീകരിക്കാന്‍ തയാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുതിയ തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രമേ തുടരന്വേഷണം സാധ്യമാവുകയുള്ളൂവെന്നും ഇക്കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിക്കുമെന്നുമായിരുന്നു ഇവരുടെ വാദം.സര്‍ക്കാരിന് ആരെയും ബോധപൂര്‍വം രക്ഷപ്പെടുത്താനോ കുറ്റപ്പെടുത്താനോ കഴിയില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ ബന്ധുക്കളായിരുന്നു സര്‍ക്കാരിന്റെ സമീപിച്ചത്.
ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ശാശ്വതീകാനന്ദ സ്വാമി മരിച്ചത് ആലുവ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ടാണെന്ന് കേസ് അന്വേഷിച്ച കെ.ജി. സൈമണ്‍ രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.