മയക്കുമരുന്ന് കലക്കി കൊടുത്തു; പിന്നീട് കഴുത്ത് ഞെരിച്ചുകൊന്നു; പാക് മോഡലിനെ കൊന്നതില്‍ കുറ്റബോധമില്ലെന്ന് സഹോദരന്‍

pakistan-model

ഇസ്ലമാബാദ്: പാക് മോഡലും സ്വന്തം സഹോദരിയെയും കൊന്നതിനെക്കുറിച്ച് സഹോദരനായ മുഹമ്മദ് വസീം പറയുന്നു. സഹോദരിയായ ഖന്ദീല്‍ ബലോച്ചിയെ കൊന്നതില്‍ ദുഃഖമില്ലെന്നാണ് കൊലയാളി പറയുന്നു. മയക്കുമരുന്ന് കലക്കി കൊടുത്ത് ബോധംകെടുത്തിയതിനുശേഷം ബലോച്ചിയെ താന്‍ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് സഹോദരന്‍ മുഹമ്മദ് വസീം വെളിപ്പെടുത്തി.

സഹോദരിയെ കൊന്നതില്‍ തനിക്ക് ഒട്ടും പശ്ചാത്താപമില്ലെന്ന് മുഹമ്മദ് വസീം പറയുന്നു. സഹോദരിയെ കൊലപ്പെടുത്താനായി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. ബോധം കെടുത്തുവാനായി ഒരു ഗുളിക കലക്കി നല്‍കിയതിനു ശേഷം താന്‍ കഴുത്ത് ഞെരിച്ചുകൊന്നുവെന്ന് വസീം വെളിപ്പെടുത്തി.

ദുരഭിമാന കൊലയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ബലോച്ചിന്റെ പ്രസ്താവനകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള ബലോച്ചിന്റെ ഇത്തരം പ്രവൃത്തികള്‍ സഹോദരന്‍ വിലക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്വന്തം രാജ്യത്ത് തനിക്ക് സുരക്ഷയില്ലെന്നും സ്വയരക്ഷ പരിഗണിച്ച് ഈദിനു ശേഷം മാതാപിതാക്കളോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനും പദ്ധതിയിട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ബലോച്ചി പറഞ്ഞിരുന്നു.

നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇടം നേടിയത്. കോഹ്ലി അനുഷ്‌കയെ ഉപേക്ഷിച്ച് തന്നെ ഗേള്‍ഫ്രണ്ടായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ബലോച്ചിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ബലോച്ചിന്റേതായി പുറത്തിറങ്ങിയ ബാന്‍ എന്ന മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയകളില്‍ ഏറെ ഹിറ്റ് നേടിയിരുന്നു.

Top