ഇക്വഡോറില്‍ ശക്തമായ ഭൂചലനത്തില്‍ 28പേര്‍ മരിച്ചു; സുനാമി മുന്നറിയിപ്പ്

earthquake

ക്വിറ്റോ: ജപ്പാനിലെ ഭൂചലനത്തിനു പിന്നാലെ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ 28പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

തെക്കേ അമേരിക്കന്‍ രാജ്യമാണ് ഇക്വഡോര്‍. തീരമേഖലയില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട. 40 സെക്കന്റോളം പ്രകമ്പനം ഉണ്ടായതായാണ് വിവരം. കൊളംബിയ, ഇക്വഡോര്‍ എന്നിവിടങ്ങളിലെ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. തീരപ്രദേശമായ മ്യൂസിന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലെ വന്‍കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങിവിറച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ജപ്പാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ 11 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Top