തിരുവനന്തപുരം: നയതന്ത്ര ബാഗേജ്വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസിനെതിരേ സ്വപ്നസുരേഷിന്റെ മൊഴി നൽകി.അതേസമയം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ശിവശങ്കർ എൻഐഎയോട് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ എന്തിന് സന്ദർശനം നടത്തിയെന്നുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ജോലിസംബന്ധമായുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് സന്ദർശനം നടത്തിയതും പാർട്ടി പരിപാടികളിൽ പങ്കെടുത്തതെന്നും അദ്ദേഹം എൻഐഏയോട് വെളിപ്പെടുത്തി.
സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനത്തിനായി പോകുമ്പോൾ ഭർത്താവും കുട്ടികളും അവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ സ്വർണക്കടത്തു കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നുള്ള കാര്യം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ശിവശങ്കർ വെളിപ്പെടുത്തി. നിയമവിരുദ്ധമായിട്ടുള്ള മറ്റൊരു പ്രവർത്തിക്കും താൻ കൂട്ടുനിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സെക്രട്ടറിയേറ്റിനു സമീപത്തായി സ്വപ്ന സുരേഷിന് ഫ്ലാറ്റ് നൽകിയത് എന്തിനെന്ന ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയാണ്. ജോലികഴിഞ്ഞ് അർദ്ധരാത്രിയോടെയാണ് ഓഫീസിൽ നിന്ന് ഇറങ്ങാറുള്ളതെന്നും ഇതുകാരണമാണ് സെക്രട്ടറിയേറ്റിന് അടുത്തുള്ള ഫ്ലാറ്റ് എടുത്തതെന്നാണ് അന്വേഷണ സംഘത്തോട് ശിവശങ്കർ പറഞ്ഞത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി താൻ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് ശിവശങ്കർ എൻഐഏ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്ന സുരേഷ് തന്റെ ബന്ധുവായതിനാലാണ് സെക്രട്ടറിയേറ്റ് ഫ്ലാറ്റ് എടുത്തു നൽകുന്നതിനുവേണ്ടി സ്വപ്നയെ സഹായിച്ചതെന്നും അദ്ദേഹം എൻഐഏയോട് വെളിപ്പെടുത്തി.