സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടനായ സിപിഎം നേതാവിന്റെ മകന്‍!വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ചി​ല മ​ല​യാ​ളി​ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലില്‍.

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട സ്വര്‍ണ്ണക്കടത്തില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ദാമ്പത്യ ബന്ധം തകര്‍ത്തത് സിപിഎം നേതാവിന്റെ മകനായ സിനിമാ നടന്‍. ദുബായിയില്‍ സ്വപ്‌നയുടെ അച്ഛന്‍ നടത്തിയിരുന്ന ഡാന്‍സ്ബാറിലെ സന്ദര്‍ശകനായിരുന്നു നടന്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ സ്വാമിയുടെ അടുത്ത ആളായിരുന്നു മുന്‍ മേയറുടെ മകനായ നടന്‍. പണമിടപാട് സംബന്ധിച്ച് ദുബായിയില്‍ വെച്ച് ഉടലെടുത്ത തര്‍ക്കമാണ് സ്വാമിയുടെ മരണത്തിന് കാരണമെന്ന ആരോപണം ഉണ്ടായിരുന്നു.

സ്വപ്‌നയുടെ അച്ഛനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് സ്വാമി. സ്വാമിയോടൊപ്പം പലതവലണ നടന്‍ സ്വപ്‌നയുടെ വിട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് സ്വപ്‌നയുടെ ആദ്യ വിവാഹം വേര്‍പെട്ടത്. തിരുവനന്തപുരത്തേക്ക് വന്ന സ്വപ്‌ന നടനൊപ്പമായിരുന്നു താമസം എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു . നിരവധി സിനിമകളില്‍ വില്ലന്‍ സ്വഭാവമുള്ള പോലീസ് വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടന്റെ സഹോദരന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.അന്വേഷണം കൂടുതല്‍ പുറകോട്ടു പോയാല്‍ വിവാദമായ പലകേസ്സുകള്‍ക്കും തുമ്പുണ്ടാകും. ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ കേന്ദ്രീകരിച്ച് നടന്ന അധോലാക ഇടപാടുകള്‍ പലതും പുറത്തു വരുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ട​പെ​ട്ട​തെ​ന്ന സ്വ​പ്ന സു​രേ​ഷി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് പു​റ​ത്തു വ​ന്ന​തോ​ടെ ദു​ബാ​യി​യി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും ഊ​ര്‍​ജി​ത​മാ​യി രം​ഗ​ത്ത്. കോ​ണ്‍​സു​ലേ​റ്റി​നെ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തു പ്ര​വാ​സ​ലോ​ക​ത്തു മ​ല​യാ​ളി​ക​ളാ​യ പ്ര​മു​ഖ​ര്‍​ക്കു ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ദു​ബാ​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്.

സ്വ​പ്‌​ന​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ ദു​ബാ​യി​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ചി​ല മ​ല​യാ​ളി​ക​ളും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. ദു​ബാ​യി​യി​ലെ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രും “സ്വ​പ്ന സു​ന്ദ​രി’യു​ടെ അ​ടു​പ്പ​ക്കാ​രു​മാ​യ ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സാ​മ്പ​ത്തി​ക സു​ര​ക്ഷാ​സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നും കോ​ണ്‍​സു​ലേ​റ്റി​ലെ നി​ത്യ സ​ന്ദ​ര്‍​ശ​ക​നു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ദു​ബാ​യ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​ഐ​ഡി​ക​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ദു​ബാ​യി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ദു​ബാ​യി​യി​ല്‍ എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ മ​ല​യാ​ളി​ക​ളാ​യ നി​ര​വ​ധി സി​ഐ​ഡി​ക​ള്‍ രം​ഗ​ത്തു​ണ്ടാ​കു​ക പ​തി​വാ​ണ്.

ന​യ​ത​ന്ത്ര പാ​ഴ്സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വം കേ​ര​ള​ത്തി​ല്‍ കൊ​ടു​മ്പി​രി​ക്കൊ​ള്ളു​മ്പോ​ള്‍ ദു​ബാ​യി​യി​ലും അ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ശ​ക്ത​മാ​ണ്. ദു​ബാ​യി രാ​ജ​കു​ടും​ബ​വു​മാ​യും ഭ​ര​ണ സം​വി​ധാ​ന​വു​മാ​യും ഏ​റ്റ​വും അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തു മ​ല​യാ​ളി​ക​ളാ​ണ്. ഭ​ര​ണ​രം​ഗ​ത്തെ ഉ​ന്ന​ത​രു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ലും പാ​ല​സു​ക​ളി​ലും മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ യു​എ​ഇ ഏ​ജ​ന്‍​സി​ക​ള്‍ ജാ​ഗ്ര​ത​യി​ലാ​ണു​ള്ള​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​രു​ന്ന വാ​ര്‍​ത്ത​ക​ളെ​ല്ലാം​ത​ന്നെ കൃ​ത്യ​മാ​യി ദു​ബാ​യി​യി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. യു​എ​ഇ യി​ലെ ഏ​ഴ് എ​മി​റേ​റ്റ്‌​സു​ക​ളി​ലാ​യി ലോ​ക​ത്തെ ഇ​രു​ന്നൂറി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ആ​ളു​ക​ള്‍ വ​സി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ആ​രോ​പ​ണം യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നെ​തി​രെ ഉ​യ​രു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന​നു ദു​ബാ​യി​യി​ല്‍​നി​ന്നു​ള്ള മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​റ​ബി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​നേ​ഹി​ക്കു​ക​യും പ​രി​ഗ​ണന ന​ല്‍​കു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളി​ല്‍​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള ഈ ​നീ​ക്കം യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളി​ല്‍ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

യു​എ​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ-​ഗേ​റ്റ് വ​ഴി സു​ഗ​മ​മാ​യി ക​ട​ന്നു പോ​കു​ക​യും ല​ഗേ​ജു​ക​ള്‍​ക്കു മു​ന്തി​യ പ​രി​ഗ​ണ കി​ട്ടി​യി​രു​ന്ന​വ​രും ഇ​നി കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കും. കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മ​റ​വി​ല്‍ കേ​ര​ള​ത്തി​ലേ​ക്കു സ്വ​ര്‍​ണം ക​ട​ത്തി​യ​തു​പോ​ലെ യു​എ​ഇ​യി​ലേ​ക്കു ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്താ​നു​ള്ള സാ​ധ്യ​ത​യും യു​എ​ഇ അ​ധി​കൃ​ത​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ​

സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കു ല​ഭി​ക്കു​ന്ന സി​ല്‍​വ​ര്‍, ഗോ​ള്‍​ഡ്, പ്ലാ​റ്റി​നം കാ​ര്‍​ഡു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും അ​വ​ര്‍ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ഇ​ത്ത​രം കാ​ര്‍​ഡു​ക​ള്‍ ഉ​ള്ള​വ​രി​ല്‍ ചി​ല​രും ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ആ​തിഥ്യ​മ​രു​ളി​യ പ്ര​മു​ഖ​രും എ​ങ്ങ​നെ​യും ത​ങ്ങ​ളു​ടെ പേ​ര് ഒ​രു ഭാ​ഗ​ത്തും പ​രാ​മ​ർ​ശി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

ത​ങ്ങ​ളു​ടെ അ​തി​ഥി​ക​ളാ​യി എ​ത്തി​യ പ​ല പ്ര​മു​ഖ​ര്‍​ക്കൊ​പ്പം സ്വ​പ്‌​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​ണ് ഇ​വ​രെ കൂ​ടു​ത​ല്‍ അ​ല​ട്ടു​ന്ന​ത്. പ​ല​രും ഉ​ന്ന​ത​ര്‍​ക്കൊ​പ്പം എ​ടു​ത്തി​ട്ടു​ള്ള സെ​ല്‍​ഫി​ക​ളി​ല്‍ സ്വ​പ്‌​ന​യും ഉ​ണ്ട്. ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ കു​ടും​ബ​ജീ​വി​തം വ​രെ ക​ല​ങ്ങു​മെ​ന്നു ഭ​യ​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

Top