സിഡ്നിയിലെ പ്രസിദ്ധമായ നീന്തല്‍ സംരംഭമാണ് സ്‌കിന്നി ഓഷ്യന്‍ സ്വിമ്മിങ്. എല്ലാവരും നഗ്‌നരായി നീന്തുന്ന പരിപാടിയാണിത്. അക്കൊല്ലത്തെയും സ്‌കിന്നി സ്വിമ്മിങ്ങ് ഭംഗിയായി തന്നെ നടന്നു. ആയിരത്തിലധികം പേരാണ് കോബ്ലേഴ്സ് ബീച്ചില്‍ പൂര്‍ണ നഗ്‌നരായി നീന്താനെത്തിയത്. അഞ്ചാമത് സിഡ്നി സ്‌കിന്നി ഓഷ്യന്‍ സ്വിമ്മിങ്ങാണ് നടന്നത്. സിഡ്നിയിലെ ഹാര്‍ബര്‍ നാഷണല്‍ പാര്‍ക്കിലെ മിഡില്‍ ഹെഡില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.
കാഴ്ചക്കാരാരുമില്ലാതെ, എല്ലാവരും നഗ്‌നരായി നീന്തുന്ന പരിപാടി 1335 പേരാണ് നഗ്‌ന നീന്തലില്‍ പങ്കെടുത്തത്. പ്രശസ്ത ന്യൂറോസര്‍ജന്‍ ചാര്‍ളി ടിയോ, സര്‍ഫിങ്ങിലെ ലോകചാമ്പ്യന്‍ ലെയ്ന്‍ ബീച്ച്ലി, എഴുത്തുകാരന്‍ നിഗല്‍ മാര്‍ഷ് തുടങ്ങിയവര്‍ നീന്തലില്‍ പങ്കെടുത്തു. നഗ്‌നത കാണാനോ പ്രദര്‍ശിപ്പിക്കാനോ അല്ല ഇവിടെ നീന്തലുകാര്‍ എത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വെള്ളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് വസ്ത്രമഴിക്കുന്നത്. തിരിച്ചുകയറുന്ന മുറയ്ക്ക് അവര്‍ തിരികെ വസ്ത്രം ധരിക്കുകയും ചെയ്യും.
നീന്താനെത്തുന്ന എല്ലാവര്‍ക്കും സ്വാഗതമോതിയത് ലെയ്ന്‍ ബീച്ച്ലിയാണ്. നഗ്‌നമായി വെള്ളത്തില്‍ നീന്തുന്നത് ശരീരത്തിന്റെ ആഘോഷങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇവിടെ തുല്യരാണ്. പ്രകൃതിയോട് ചേര്‍ന്ന് നീന്തുകയെന്നതാണ് പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം വിശദീകരിക്കുന്നു.