തൃശൂര്‍:വിഎസിന്റെ ആവശ്യത്തിന് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അംഗീകാരം.ടി ശശിധരനെ ഒന്നാം പേരുകാരനാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് കൈമാറി.ഇരിങ്ങാലക്കുടയിലാണ് മുന്‍വിഎസ് പക്ഷ നേതാവ് കൂടിയായ ശശിധരനെ പാര്‍ട്ടി പരിഗണിക്കുന്നത്.നേരത്തെ കേന്ദ്ര നേതൃത്വത്തോട് ശശിധരന് സീറ്റ് നല്‍കണമെന്ന് വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.ജില്ലയിലെ പാര്‍ട്ടി നേതാക്കളാള്‍ തഴയപ്പെടുന്ന ശശിധരനെ പിണറായിക്കും താല്‍പര്യമുണ്ട്.വിഎസിന്റെ ആവശ്യം ഔദ്യോഗിക വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ കമ്മറ്റി അംഗീകരിച്ചത് ഇത് കൊണ്ടാണെന്നാണ് പറയപ്പെടുന്നത്.ഇരിങ്ങാലക്കുട മണ്ഡലത്തിനായി സിപിഐ അവകാശവാദമുന്നയിച്ചിട്ടുണ്ട്.എന്നാല്‍ ശശിധരനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഈ ആവശ്യത്തില്‍ നിന്ന് സിപിഐ പിന്‍മാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.ശശിധരനെ തഴയാനായി തൃശൂര്‍ സിഎംപിക്ക് നല്‍കി ഇരിങ്ങാലക്കുട സിപിഐക്ക് വിട്ടുകൊടുക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നീക്കം നടത്തിയിരുന്നു.എന്നാല്‍ വിഎസിന്റെ നിലപാട് കൊടി പുറത്തുവന്നതോടെ മുന്‍ സംസ്ഥാന കമ്മറ്റി അംഗത്തെ ഒഴിവാക്കാനാകാത്ത അവസ്ഥയിലായി ജില്ലാ കമ്മറ്റി.
കഴിഞ്ഞ ജില്ല സമ്മേളനത്തിലും ഇദ്ധേഹത്തെ കമ്മറ്റിയില്‍ എടുക്കാന്‍ ആലോചന നടത്തിയിരുന്നു.സംസ്ഥാന നേതൃത്വത്തിന് കാര്യമായ എതിര്‍പ്പൊന്നും ഈ വിഷയത്തില്‍ ഉണ്ടായിരുന്നിലെങ്കിലും ജില്ലയിലെ പ്രബലരായ രണ്ട് നേതാക്കള്‍ ഇടപെട്ട് ശശിധരന്റെ ജില്ലാ കമറ്റി പ്രവേശം തടയുകയായിരുന്നു.
ഇത് കമ്മറ്റിയില്‍ വലിയ തര്‍ക്കത്തിന് വരെ ഇടയാക്കിയിരുന്നു.നിലവില്‍ മാള ഏരിയകമ്മറ്റി അംഗമാണ് ടി ശശിധരന്‍.ജില്ലയില്‍ ആര്‍എംപിയുമായി പഴയ വിഎസ് പക്ഷം രംഗത്ത് വന്നപ്പോഴും സിപിഎമ്മില്‍ ഉറച്ച് നില്‍ക്കാനായിരുന്നു ശശിധരന്റെ തീരുമാനം.തനികെതിരെ നടപടി എടുത്തിട്ടും പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറയാന്‍ അദ്ധേഹം തയ്യാറായിരുന്നില്ല.വിഭാഗീയ സമയത്ത് വിഎസിനൊപ്പം നിന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടി നിലപാടില്‍ തന്നെയാണ് അദ്ധേഹം പ്രവര്‍ത്തിക്കുന്നത്.
ഉജ്ജ്വല വാഗ്മിയായ ശശിധരന്‍ മത്സരിച്ചാല്‍ ഇരിങ്ങാലക്കുറ്റയില്‍ തോമസ് ഉണ്ണിയാടനെ വീഴ്താമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഇത്തവണ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.നാല് ടേം പൂര്‍ത്തിയായ മുന്‍ സ്പീക്കര്‍ താന്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയികുകയായിരുന്നു.പൂര്‍ണ്ണമായും പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കാനാണ് രാധാകൃഷണന്റെ തീരുമാനം.ഇതിന് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കിയതായും വിവരമൂണ്ട്.ചേലക്കരയിലേക്ക് ടികെ വാസുവിന്റേയും,ഡിവൈഎഫ്‌ഐ നേതാവ് പ്രദീപിന്റേയും പേരുകളാണ് നേതൃത്വം നല്‍കിയിരിക്കുന്നത്.
ബാബു എം പാലിശേരിക്കു,കഴിഞ്ഞ തവണ മണലൂരില്‍ പരാജയപ്പെട്ട ബേബി ജോണിനും ഇത്തവണ സീറ്റ് കൊടുക്കില്ല.കുന്നംകുളത്തേക്ക് ടികെ വാസുവിനേയും വികെ ശ്രീരാമനേയുമാണ് ഇപ്പോള്‍ പ്രധാനമായും പരിഗണിക്കുന്നത്.പാലിശേരിക്ക് സെറ്റ് നല്‍കേണ്ടെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നാണ് സൂചന.അതേസമയം ഗുരുവായൂരില്‍ കെ വി അബ്ദുള്‍ഖാദറിനും,ചാലക്കുടിയില്‍ ബിദി ദേവസ്യക്കും ഒരവസം കൂടി നല്‍കിയേക്കും.ഇവരുടെ പേരുകള്‍ ഒന്നാമതായി തന്നെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
വടക്കാഞ്ചെരിലേക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാകൃഷണന്റേയും സേവ്യര്‍ ചിറ്റിലപ്പള്ളിയുടേയും പേരുകള്‍ക്കാണ് മുന്‍തൂക്കം.എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ അനുമതിയോട് കൂടി മാത്രമെ ലിസ്റ്റ് പൂര്‍ണ്ണമാകുകയുള്ളൂ.ശശിധരനെ പരിഗണിക്കുന്നതിലൂടെ വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചെന്ന സന്ദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും നല്‍കുന്നത്.
ഇരിങ്ങാലക്കുടയില്‍ സിപിഎം ലിസ്റ്റില്‍ ഒന്നാം പേരുകാരനായി ടി ശശിധരന്‍;ചേലക്കരയിലെ അതികായന്‍ കെ രാധാകൃഷ്ണന്‍ ഇത്തവണ അങ്കത്തിനില്ല,ബാബു എം പാലിശേരിയേയും ബേബി ജോണിനേയും വെട്ടി ജില്ലാ നേതൃത്വം പട്ടിക കൈമാറി.