തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് നടി താപ്‌സി പന്നു. ട്വിറ്ററിലൂടെയാണ് ഒരാള്‍ താപ്‌സിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ നടിയുടെ മറുപടിയും വന്നു.
തപ്‌സിയ്ക്ക് സൗന്ദര്യമില്ലെന്നും ഉടനെ തന്നെ ഫീല്‍ഡ് ഔട്ടാകുമെന്നു പറഞ്ഞയാള്‍ക്കാണ് അതേനാണയത്തില്‍ താപ്‌സി മറുപടി നല്‍കിയത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ തന്നെ അടയാളപ്പെടുത്തിയ ആളാണ് തപ്സി.
എന്നാല്‍ തപ്‌സി ബോളിവുഡിലെ ഏറ്റവും വിരൂപയായ നടിയാണെന്നും രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷം ഫീല്‍ഡ് ഔട്ട് ആകുമെന്നുമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്.
ഉടനെ തന്നെ മറുപടിയുമായി താരം എത്തുകയായിരുന്നു. സഭ്യത ലംഘിക്കാതെ തന്നെ താരം അയാള്‍ക്ക് മറുപടി നല്‍കി. മൂന്ന് ചിത്രങ്ങള്‍ നേരത്തെ തന്നെ താന്‍ ചെയ്ത് കഴിഞ്ഞെന്നും നിങ്ങളെ വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും പറഞ്ഞ താപ്‌സി രണ്ട് ചിത്രങ്ങള്‍ക്ക് കൂടി കരാറില്‍ ഒപ്പിട്ടുണ്ടെന്നും അതുകൊണ്ട് കുറച്ച് കാലം കൂടി തന്നെ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു.
താപ്‌സിയുടെ മറുപടിയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടെ താരത്തെ അപമാനിച്ച് വീണ്ടും ഒരാള്‍ ട്വീറ്റ് ചെയ്തു. താപ്‌സിയുടെ ചിത്രങ്ങള്‍ കാണാത്തതു കൊണ്ടു തന്നെ സഹിക്കേണ്ടി വരില്ലെന്നും ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി എന്ത് നാടകമാണ് ഇനി കളിക്കുന്നത് എന്നതാണ് നോക്കിയിരിക്കുന്നതെന്നുമായിരുന്നു ഇയാളുടെ കമന്റ്. ഇതും വെറുതെ വായിച്ച് കളയാന്‍ താപ്‌സി തയ്യാറായില്ല.
ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള രീതി മാറ്റുന്നതാണ് നല്ലതെന്നും അതോടെ നല്ല ചിത്രങ്ങള്‍ കാണാന്‍ പറ്റുമെന്നും താരം തിരിച്ചടിച്ചു. താപ്‌സിയുടെ പുതിയ ചിത്രമായ മുള്‍ക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അപമാനിക്കാനെത്തിയ രണ്ടു പേരും.
തപ്‌സിയ്ക്ക് പുറമെ റിഷി കപൂറും മുള്‍ക്കില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പും ഇത്തരത്തില്‍ ആളുകളുടെ മോശം കമന്റുകള്‍ക്ക് തപ്സി ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.