എസ്ബിഐ യോനോയില്‍ പ്രീ-അപ്രൂവ്ഡ് ടു വീലര്‍ ലോണ്‍ ‘എസ്ബിഐ ഈസി റൈഡ്’ അവതരിപ്പിച്ചു
November 2, 2021 6:15 pm

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം  അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും. പ്രതിവര്‍ഷം 10.5% എന്ന പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്ന് ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴില്‍ വാഹനത്തിന്‍റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും. ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ ബാങ്കിങ് അനുഭവം നല്‍കുന്നതിനും, ഇഷ്ടാനുസൃതവുമായ ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,,,

Top