എസ്ബിഐ യോനോയില്‍ പ്രീ-അപ്രൂവ്ഡ് ടു വീലര്‍ ലോണ്‍ ‘എസ്ബിഐ ഈസി റൈഡ്’ അവതരിപ്പിച്ചു

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം  അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും. പ്രതിവര്‍ഷം 10.5% എന്ന പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്ന് ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക.

ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴില്‍ വാഹനത്തിന്‍റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും.

ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ ബാങ്കിങ് അനുഭവം നല്‍കുന്നതിനും, ഇഷ്ടാനുസൃതവുമായ ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top