ഓപ്ഷന്‍സ് ട്രേഡിങ് ലളിതമാക്കാന്‍ അപ്സ്റ്റോക്സ് സെന്‍സിബുളുമായി സഹകരിക്കുന്നു
November 1, 2021 5:42 pm

കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ       അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും. ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും.  നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍.  മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍ ഓപ്ഷന്‍ തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡു നടത്താനും സഹായിക്കും. ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക്  ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.  സുതാര്യമായതും അഡ്വൈസന്മാരുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്നതുമായ രീതിയില്‍ സെബി രജിസ്ട്രേഷന്‍ ഉളള അഡ്വൈസര്‍ന്മാരുടെ മാര്‍ക്കറ്റ്പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.   അഡ്വൈസര്‍ന്മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്സിറ്റ് അലേര്‍ട്ടുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്സ്റ്റോക്സ് എന്നും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ                അപ്സ്റ്റോക്സ് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു.  പ്രത്യേകിച്ച പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാള്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വളറെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇപ്പോഴത്തെ 65 ലക്ഷം ഉപഭോക്താക്കള്‍ എന്നതില്‍ നിന്ന് ഒരു കോടി ഉപഭോക്താക്കള്‍ എന്ന നിലയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അപ്സ്റ്റോക്സ് ട്രേഡര്‍ന്മാരുടെ ജീവിതത്തില്‍ ക്രിയാത്മക പ്രതിഫലനം സൃഷ്ടിക്കാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് സെന്‍സിബുള്‍ സഹ സ്ഥാപകന്‍ ബാലാജി രാമചന്ദ്രന്‍ പറഞ്ഞു.,,,

Top