കാബൂൾ: താലിബാനികളുടെ കൊടും ക്രൂരത തുടരുന്നു.കൊടും ക്രൂരന്മാമാരായ ഭീകരർ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബനൂ നെഗർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.മൂന്ന് ഭീകരരാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അറബി ഭാഷയിലാണ് സംസാരിച്ചത്. സംഭവ ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാർ എട്ടുമാസം ഗർഭിണിയായിരുന്നു.
നിരവധി തവണ തലയിലേക്ക് വെടിയുതിർത്തു. മുഖം വികൃതമാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖോർ പ്രവിശ്യയിലെ പൊലീസ് ഓഫീസറായിരുന്നു ബാനു നെഗർ എന്നാണ് വ്യക്തമാകുന്നത്.താലിബാൻ തീവ്രവാദികൾ വീട്ടിൽ കയറി കുട്ടികളുടെ മുന്നിൽ വച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
ആരോടും പകവീട്ടില്ലെന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ താലിബാൻ പകവീട്ടുമെന്ന തരത്തിൽ കാബൂൾ പിടിച്ചതിന് പിന്നാലെ തന്നെ അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് താലിബാന്റെ നിലപാട്. താലിബാൻ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും താലിബാൻ വ്യക്തമാക്കി.