താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു !!അഷ്‌റഫ് ഗനി രാജ്യം വിട്ടു.മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റ് .

കാബൂൾ :അഫ്ഗാന്‍ സര്‍ക്കാര്‍ രാജിവെക്കും. താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പരാജയം ഉറപ്പിച്ച സഹചര്യത്തിലാണ് തീരുമാനം.താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ സഹായത്തോടെയാണ് അഷ്‌റഫ് ഗനി കാബുള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യവെക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും .താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. എന്നാല്‍ നഗരത്തിന്റെ നിയന്ത്രണം സര്‍ക്കാറിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ട്വിറ്റ് ചെയത്തിരുന്നു.സര്‍ക്കാരിന് ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഫലപ്രദമായി നഷ്ടപ്പെട്ടു.

താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ബറാദര്‍ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ പ്രതികരിച്ചത്. ആക്രമണത്തിനില്ലെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. കാബൂളിലേക്ക് താലിബാന്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഗാനി പ്രത്യേക യുഎസ് പ്രതിനിധി സല്‍മയ് ഖലീല്‍സാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രമും താലിബാന്‍ ഇതിനിടയില്‍ പിടിച്ചടക്കിയിരുന്നു.

മുന്‍പ് അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ബഗ്രം എയര്‍ബേസ്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ ഇവിടം അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. രാജ്യത്തെ പ്രധാന തടവു കേന്ദ്രങ്ങളിലൊന്നും ബഗ്രമിലാണുള്ളത്.അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. ‘കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ 3,000 യുഎസ് സൈനികരെ കാബൂളിലേക്ക് വിന്യസിക്കുമെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ താലിബാനെതിരെ ആക്രമണം നടത്താന്‍ അവരെ ഉപയോഗിക്കില്ലെന്നും അടിവരയിടുന്നു.

Top