”ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല ”; സി പി ഐ എമ്മിനെ ട്രോളി തമിഴ് നടി

ത്രിപുരയിലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ബിജെപി അനുകൂലികള്‍ മാത്രമല്ല, ഇടതുപക്ഷപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളോട് അധികം പ്രതികരിക്കാത്തവരാണ് സിനിമാതാരങ്ങള്‍. എന്നാല്‍ തിപുരയിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി കസ്തൂരി ശങ്കര്‍. ത്രിപുര ഇലക്ഷന്‍ 2018 എന്ന ഹാഷ് ടാഗിന് ശേഷം ”ഇ്ന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍; ഞങ്ങളുടെ കേരളാ സ്റ്റോറില്‍ വില്പന നടക്കും. ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല.” എന്നായിരുന്നു നടിയുടെ ട്വീറ്റ്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ആദ്യമായല്ല സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ കസ്തൂരി പ്രതികരിക്കുന്നത്. നേരത്തെ, ഇളയരാജക്ക് പത്മ പുരസ്‌കാരം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ദളിത് പ്രീണനം കൊണ്ടാണെന്ന് വാര്‍ത്ത നല്‍കിയ പത്രത്തെ വിമര്‍ശിച്ച് കസ്തൂരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Top