
ചെന്നൈ: കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെ താരത്തിന്‍റെ വസതിയ്ക്കു മുന്നില്‍ പ്രതിഷേധം. രജനീകാന്തിന്‍റെ പോയസ് ഗാര്‍ഡനിലെ വസതിയ്ക്കു മുന്നിലാണ് തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റപ്പടയുടെ പ്രതിഷേധം നടന്നത്. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരുമാണു പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാര്‍ താരത്തിന്റെ കോലം കത്തിച്ചു
കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിരുന്നു.