കേരളത്തിലെ മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ. കൗണ്ടംപാളയം എംഎല്‍എ വിസി ആറുകുട്ടിയാണ് സഹായഹസ്തം നീട്ടിയത്. 16000 കിലോ അരിയാണ് എംഎല്‍എ ശേഖരിച്ച് കൊച്ചിയിലെത്തിച്ചത്. അന്‍പോട് കൊച്ചി ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി സാധനങ്ങള്‍ ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ റീജീയണല്‍ സ്പോര്‍ട്സ് സെന്ററിലാണ് അരി എത്തിച്ചത്. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സഹായിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മുന്‍കൈയ്യെടുത്തിരുന്നു.തെലുങ്ക് നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും.
ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി യോ വിസാഗ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ധനസഹായം നല്‍കിയിരുന്നു. മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നല്‍കിയത്. വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍ക അക്കൗണ്ടിന്റെ വിശദാംശങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളുമടക്കം പങ്ക് വെച്ചുക്കൊണ്ട് ദുരന്തത്തെ ഒന്നായി നേരിടണമെന്ന് മോഹന്‍ലാലും മമ്മൂട്ടിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. താര സംഘടനയായ അമ്മ പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. നടന്‍ കമലഹാസനും വിജയ് ടിവിയും ചേര്‍ന്ന് 50 ലക്ഷവും, കാര്‍ത്തിയും സൂര്യയും ചേര്‍ന്ന് 25 ലക്ഷം, തെലുങ്ക് നടന്‍ തമിഴ് താരസംഘടന അഞ്ച് ലക്ഷം രൂപയും നല്‍കി.