കാണാന്‍ കൊള്ളാത്ത നടി; ഒന്ന് രണ്ട് സിനിമ കഴിഞ്ഞാല്‍ പുറത്തായിക്കൊള്ളും; വിമര്‍ശകന് മറുപടിയുമായി തപ്‌സി

ട്വിറ്ററിലൂടെ പരിഹസിച്ചവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി നടി തപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും കാണാന്‍ കൊള്ളാത്ത നടിയാണ് തപ്‌സിയെന്നും രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷം പുറത്തായിക്കൊള്ളുമെന്നാണ് വിമര്‍ശകന്‍ ട്വീറ്റ് ചെയ്തത്. പരിഹാസപൂര്‍ണ്ണമായ ഈ കമന്റിന് മറുപടിയുമായി ഉടന്‍ തന്നെ തപ്‌സി ട്വിറ്ററിലെത്തി.

മൂന്ന് ചിത്രങ്ങള്‍ നേരത്തെ തന്നെ താന്‍ ചെയ്ത് കഴിഞ്ഞെന്നും നിങ്ങളെ വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും പറഞ്ഞ തപ്‌സി രണ്ട് ചിത്രങ്ങള്‍ക്ക് കൂടി കരാറില്‍ ഒപ്പിട്ടുണ്ടെന്നും അതുകൊണ്ട് കുറച്ച് കാലം കൂടി തന്നെ സഹിക്കേണ്ടി വരുമെന്നും നടി മറുപടിയായി ട്വീറ്റ് ചെയ്തു. വിമര്‍ശകന് തപ്‌സി നല്‍കിയ മറുപടിക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടെ താരത്തെ അപമാനിച്ച് വീണ്ടും ഒരാള്‍ ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തപ്‌സിയുടെ ചിത്രങ്ങള്‍ കാണാത്തതു കൊണ്ടു തന്നെ സഹിക്കേണ്ടി വരില്ലെന്നും ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി എന്ത് നാടകമാണ് ഇനി കളിക്കുന്നത് എന്നതാണ് നോക്കിയിരിക്കുന്നതെന്നുമായിരുന്നു ഇയാളുടെ കമന്റ്. ഇതിനും തപ്‌സി മറുപടിയേകി. സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള രീതി മാറ്റുന്നതാണ് നല്ലതെന്നും അതോടെ നല്ല ചിത്രങ്ങള്‍ കാണാന്‍ പറ്റുമെന്നും താരം പറഞ്ഞു.

Top