കൊച്ചി:”കുഞ്ഞൂഞ്ഞേ സാറിന് എന്തെങ്കിലും ഒന്ന് ചെയ്ത് കൊടുക്ക്” മറിയാമ്മയുടെ വാക്കുകള്‍ക്ക് പോലും ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഒരു സഹായവും തനിക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല,നിഷ്‌കരുണം അദ്ധേഹം പറഞ്ഞു കളഞ്ഞു എനിക്കൊന്നും അറിയില്ല എന്ന്.പുതുപ്പള്ളിക്കടുത്ത് കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ടിസി മാത്യൂ വലിയ പ്രതീക്ഷയോടെയാണ് സരിത തന്നെ ചതിച്ചെന്ന് കേരള മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്.എന്നാല്‍ അതൊക്കെ പ്രൈവറ്റ് മാറ്റര്‍ ആണെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി കയ്യൊഴിഞ്ഞതെന്ന് ടിസി മാത്യൂ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വ്യക്തമാക്കി.
ഞാന്‍ എല്ലാം സിഎമ്മിനോട് പറഞ്ഞു.2013 മാര്‍ച്ച് 30ന് വൈകീട്ടായിരുന്നു ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച.പുതുപ്പള്ളിക്കാരനായതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ നേരിട്ട് അറിയാം.ആ ബന്ധം വെച്ചാണ് തിരുവനന്തപുരത്തെ അദ്ധേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോയി കണ്ടത്.ഞാന്‍ പോയപ്പോഴും പരാതി പറയാനും മറ്റുമായി കുറച്ച് പേര്‍ അവിടെയുണ്ടായിരുന്നു.എല്ലാവരേയും പറഞ്ഞയച്ച ശേഷമാണ് സിഎം എന്റെ പ്രശ്‌നങ്ങള്‍ കേട്ടത്.തട്ടിപ്പിനെ കുറിച്ച് മുഴുവന്‍ കാര്യങ്ങളും പറഞ്ഞിട്ടും കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഒന്നും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നില്ല.
തന്നെ സോളാര്‍ പ്രൊജറ്റിന്റെ പേരില്‍ വലിയ തുകയാണ് സരിതയും കൂട്ടരും(ലക്ഷമി എന്നാണ് പറഞ്ഞത്) പറ്റിച്ചതെന്നും സാറിന്റെ ഓഫീസുമായി നല്ല ബന്ധമുള്ള അവരില്‍ നിന്ന് പണം തിരികെ വാങ്ങി തരണമെന്നും പറഞ്ഞപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടി സരിതയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞത്.സാറിന്റെ ഓഫീസിലുള്ള ജിക്കുവും ജോപ്പനുമൊക്കെയായി നല്ല ബന്ധമാണ് അവര്‍ക്കുള്ളതെന്നും അവരൊടെങ്കിലും പറഞ്ഞ് പണം വാങ്ങിതരണമെന്ന് അപേക്ഷിച്ചപ്പോള്‍ ”അവരൊക്കെ നല്ല പിള്ളേരാ ,ഇമ്മാതിരി കേസിലൊന്നും ഇടപെടിലെന്നായിരുന്നു” ഉമ്മന്‍ചാണ്ടി പറഞ്ഞത്.
തനിക്ക് വ്യക്തിപരമായി പരിചയമുള്ള മറിയാമ്മ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടും സിഎം ഒന്നും ചെയ്തില്ല.വൈകീട്ട് ഏഴരയോടെ ക്ലിഫ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പുറത്തിറങ്ങിയ തനിക്ക് പിറ്റേ ദിവസം രാവിലെ തന്നെ സരിതയുടെ ഭീഷണി ഫോണ്‍ കോള്‍ വന്നു എന്നും ടിസി മാത്യൂ പറയുന്നു.എന്തിനാണ് ഉമ്മന്‍ചാണ്ടിയെ പോയി കണ്ടെതെന്ന് ചോദിച്ചായിരുന്നു ശകാരം.സാറിന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരുമെന്ന് പറഞ്ഞാണ് അന്ന് സരിതഫോണ്‍ വെച്ചത്.സരിതയ്ക്ക് ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് തനിക്ക് ഉറപ്പാണ്.
എപ്പോള്‍ വിളിച്ചാലും ഒന്നുകില്‍ ആര്യാടന്റെ ഓഫീസിലാണെന്നോ,മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നോ സരിത പറയും.സര്‍ക്കാരിന്റെ സ്ഥാപനമായ അനര്‍ട്ടിന്റെ പദ്ധതിയാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ടും സരിത പ്രൊജടില്‍ ഇന്‍വെസ്റ്റ് ചെയ്യിച്ചത്.താനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ സംസാരിച്ചത് സരിതയെങ്ങിനെ അറിയുമെന്ന് ടീസി മാത്യൂ പറഞ്ഞു.താന്‍ വിചാരിച്ചാല്‍ മന്ത്രിസഭ തന്നെ വീഴുമെന്ന് അവര്‍ മുന്‍പ് തന്നോട് പറഞ്ഞതാണ് കേന്ദ്രമന്ത്രി കെസി വേണുഗോപാലും പിസി വിഷ്ണുനാഥ് എംഎല്‍എയുമായി സരിതയ്ക്ക് അടുത്ത ബന്ധമാണുള്ളത്.മുന്‍പ് അവര്‍ പറഞൈരുന്നതൊക്കെ കള്ളങ്ങളായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ കമ്മീഷന് മുന്‍പില്‍ നല്‍കുന്ന മൊഴി സത്യമാണെന്നും ടിസി മാത്യൂ പറയുന്നു.
സരിതയുടെ പക്കല്‍ അവര്‍ പറയുന്ന മുഴുവന്‍ തെളിവുകളും ഉണ്ടെന്ന് തന്നെയാണ് അവരെ അടുത്തറിയാവുന്ന ആളെന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും ടിസി മാത്യൂ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വ്യക്തമാക്കി.കേസ് ഇപ്പോഴും കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.കോടതിയില്‍ മാത്രമാണ് ഇനി തന്റെ പ്രതീക്ഷയെന്നു ടിസി മാത്യൂ പറഞ്ഞു.സത്യം എല്ലാക്കാലവുംഒളിച്ച് വെയ്ക്കാനാകില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.