സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലുമെത്തുന്നു

ഡല്‍ഹി: അപകട മരണങ്ങളില്‍ ആദ്യം നില്‍ക്കുന്ന ഇന്ത്യയില്‍ അപകട സാധ്യത കണ്ടാല്‍ തനിയെ ബ്രേക്കിട്ട് വാഹനം നിയന്ത്രിക്കുന്ന വാഹനങ്ങളെത്തുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണ് ശാസ്ത്രീയമായി ഈ സംവിധാനത്തെ അറിയപ്പെടുന്നത്. റോഡില്‍ അപകടങ്ങള്‍ വരികയാണെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വാഹനം തനിയെ വേഗത കുറച്ച് നില്‍ക്കും. 2022 നകം പരിഷ്‌കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും പരിഷ്‌കാരമെത്തുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top