തെലങ്കാന പീഡനം: ശീതള പാനീയത്തിൽ കലർത്തി മദ്യം കുടിപ്പിച്ചു…!! നടന്നത് ക്രൂരമായ കൊലപാതകം; പോലീസിന് വൻ വിമർശനം

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പോലീസ്. 20വയസ്സുകാരായ മൂന്നുപോരെയും 26കാരനായ ഒരാളെയുമാണ് സംഭവത്തില്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അരീഫ്, ജൊള്ളുശിവ, ജൊള്ളുനവീന്‍, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേരും നാരായണ്‍ പേട്ട് സ്വദേശികളാണ്.

സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതിനെ വേണ്ടത്ര ജാഗ്രതയോടെ കാണാതെ അന്വേഷണം മന്ദഗതിയിലായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലൈംഗിക അതിക്രമത്തിന് മുമ്പായി മദ്യം കലർത്തിയ ശീതള പാനീയം നിർബന്ധിച്ച് കുടിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റാരോപിതനായ വ്യക്തി വിസ്കി വാങ്ങിയിരുന്നുവെന്നും ഇത് ശീതളപാനീയത്തിൽ കലർത്തിയ ശേഷം ഡോക്ടറെ കുടിപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ ചട്ടൻപള്ളിയിൽ നിന്നാണ് യുവഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ നാല് കുറ്റവാളികളെ തെലങ്കാന സൈബർ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു.

തൊണ്ടുപ്പള്ളി ഗ്രാമത്തിൽ നാല് പേരും ചേർന്ന് ഒന്നര കുപ്പി വിസ്കിയും കൂൾ ഡ്രിങ്ക്സും സ്നാക്സും വാങ്ങിയെന്നുമാണ് പോലീസ് പറയുന്നു. ഇവരുടെ വീടുകളിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇവർ മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ഇവർ യുവതിയെ പീഡിപ്പിച്ചുവെന്നും കുറ്റകൃത്യത്തിനിടെ വായും മൂക്കും പൊത്തിപ്പിടിച്ചതാണ് മരണത്തിനിടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. പെട്രോൾ വാങ്ങിയ ശേഷം കുറ്റവാളികൾ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കറ്റകൃത്യത്തിന് ശേഷം പ്രധാന കുറ്റവാളിയായ മുഹമ്മദ് അരീഫ് മറ്റൊരു പ്രതിയുടെ വീട്ടിൽ യുവതിയെ എത്തിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് ജോലി കഴിഞ്ഞ് മടങ്ങിയ കാണാതായ യുവ മൃഗഡോക്ടറെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നു. ഷംഷാബാദ് ടോൾ ബൂത്തിൽ സ്കൂട്ടർ നിർത്തിയിട്ട ശേഷം ഡോക്ടർ ത്വക് രോഗ വിദഗ്ധനെ കാണുന്നതിനായി ക്യാബിൽ പോകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ രാത്രി 9 മണിയോടെ മടങ്ങിയെത്തിയപ്പോൾ വണ്ടിയുടെ ടയർ പങ്ചറാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 9.15 ഓടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ടയർ മാറ്റാമെന്ന് ചിലർ വാഗ്ധാനം നൽകിയെന്നും ചില ലോറി ഡ്രൈവർമാർ സംശയപരമായി പെരുമാറിയെന്നും ഓഡിയോ റെക്കോർഡിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ ഓഫായിരുന്നുവെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തുന്നത്.

ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റിൽ നിന്നുമാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും ബാഗും ചെരിപ്പും കണ്ടെടുത്തിരുന്നു. പത്ത് ഉദ്യോസ്ഥരടങ്ങിയ സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കമ്പിളിയിൽ പൊതിഞ്ഞ് കത്തിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

Top