ഹൈദരാബാദ്: സിനിമാ കഥയെ വെല്ലുന്ന തരത്തിൽ കുറ്റകൃത്യം നടത്തിയ യുവതിയും കാമുകനും പോലീസിന്റെ പിടിയിലായി. ഭർത്താവിനെ കൊന്ന്, കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച യുവതിയെയും കാമുകനെയുമാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനവും പീഡനവും, തെലങ്കാന നഗർകുർനൂൽ സ്വദേശികളായ സ്വാതി, കാമുകൻ രാജേഷ് എന്നിവരാണ് അതിവിദഗ്ദമായി കുറ്റകൃത്യം നടത്തിയത്. കാമുകനായ രാജേഷിനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവായ സുധാകർ റെഡ്ഡിയെ സ്വാതി കൊലപ്പെടുത്തിയത്. രാജേഷും കൃത്യത്തിൽ പങ്കാളിയായിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തി. സ്വാതിയും രാജേഷും ചേർന്ന് കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന സുധാകർ റെഡ്ഢിയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. നവംബർ 26നായിരുന്നു സംഭവം.
പിന്നീട് മൃതദേഹം അകലെയുള്ള മെയ്സമ്മ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ബന്ധുക്കളെയും നാട്ടുകാരെയും കബളിപ്പിച്ച ആൾമാറാട്ട നാടകം അരങ്ങേറുന്നത്. ആസിഡൊഴിച്ചു. സുധാകർ റെഡ്ഢിയെ കൊലപ്പെടുത്തിയതിന് ശേഷം എങ്ങനെ കാര്യങ്ങൾ മുന്നോട്ടുനീക്കണമെന്നതിൽ ഇരുവർക്കും കൃത്യമായ പദ്ധതിയുണ്ടായിരുന്നു. തെലുങ്കു സിനിമയയായ യെവഡുവിലെ അതേരംഗങ്ങളാണ് ഇവർ ജീവിതത്തിലും പകർത്തിയത്. സുധാകർ റെഡിയെ കൊലപ്പെടുത്തിയതിന് പിന്നാലെ സ്വാതി രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ചു. തുടർന്ന് ഭർത്താവിന്റെ മുഖത്ത് ആസിഡ് വീണുവെന്ന് സുധാകർ റെഡിയുടെ ബന്ധുക്കളെ അറിയിച്ചു.
വിവരമറിഞ്ഞെത്തിയ സുധാകർ റെഡ്ഡിയുടെ ബന്ധുക്കൾ രാജേഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വികൃതമായ മുഖം പഴയപടിയാക്കാൻ പ്ലാസ്റ്റിക് സർജറിക്കും വിധേയമാക്കി. സുധാകർ റെഡിയാണ് ആശുപത്രിയിലുള്ളതെന്ന ധാരണയിലാണ് വൻ തുക മുടക്കി ബന്ധുക്കൾ പ്ലാസ്റ്റിക് സർജറി നടത്തിയത്. എന്നാൽ സർജറിക്ക് ശേഷം സുധാകർ റെഡിയുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിതുടങ്ങി. സംസാരത്തിലും പെരുമാറ്റത്തിലും അസാധാരണത്വം തോന്നിയതോടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ആശുപത്രിയിലുള്ളത് സുധാകർ റെഡ്ഡിയാണോ എന്ന് സ്ഥിരീകരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ആശുപത്രിയിലുള്ള രാജേഷിനെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഘം ഇയാളുടെ വിരലടയാളവും പരിശോധിച്ചു. തുടർന്ന് ആധാർ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് സ്വാതിയും കാമുകനും ചേർന്ന് നടത്തിയ ആൾമാറാട്ടം വെളിച്ചത്തായത്. സുധാകർ റെഡ്ഢിയാണെന്ന് കരുതി രാജേഷിനെ പരിചരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത ബന്ധുക്കളും വിവരമറിഞ്ഞ് ഞെട്ടി. പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ സംഭവിച്ചതെന്താണെന്ന് സ്വാതിയും രാജേഷും തുറന്നുപറഞ്ഞു. തെലുങ്ക് ചിത്രമായ യെവഢുവിലെ രംഗങ്ങളാണ് ഇവർ ജീവിതത്തിൽ ആവിഷ്കരിച്ചത്. ഇതിനു പിന്നാലെ സുധാകർ റെഡിയുടെ മൃതദേഹം മെയ്സമ്മ വനത്തിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.