കുടുംബക്ഷേത്രത്തിലെ കോമരം ഉറഞ്ഞു തുള്ളി രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ അപമാനിച്ചതില്‍ മനം നൊന്ത യുവതി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. മണലൂര്‍ പാലാഴി സ്വദേശി കാരണത്ത് ജോബിന്റെ ഭാര്യ ശ്യാംഭവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവവുമായി ബന്ധപ്പെട്ട് കോമരം പാലാഴി കാരണത്ത് വീട്ടില്‍ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. എന്നാല്‍, കോമരമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയെത്തി യുവാവ് പറഞ്ഞത് വാട്സ് ആപ്പ് വഴി യുവതിക്കെതിരെ നടന്ന അപവാദ പ്രചരണങ്ങളായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.