ആറ്റുകാല്‍ ക്ഷേത്രത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; കുത്തിയോട്ടത്തിനെതിരെയാണ് കേസ്

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ആചാരമായ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു. സംസ്ഥാന ബാലവകാശ കമ്മീഷനാണ് വര്‍ഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെ കേസെടുത്തത്. കുത്തിയോട്ടമെന്ന പേരില്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത് കടുത്ത പീഡനമാണെന്നും, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസെടുക്കാവുന്നതാണെന്നും ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ബ്‌ളോഗിലൂടെ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ബാലവകാശ കമ്മീഷന്റെ നടപടി.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ആണ്‍കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുന്ന ചടങ്ങാണ് കുത്തിയോട്ടമെന്ന് ഡിജിപി ആര്‍ ശ്രീലേഖ ബ്ലോഗില്‍ കുറിച്ചിരുന്നു. എന്നാല്‍ ക്ഷേത്ര ട്രസ്റ്റ് ഈ ആരോപണം തള്ളി രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ച് അത്പ ഭക്ഷണം മാത്രം നല്‍കി പത്തു ദിവസം നിലത്ത് കിടത്തി ഉറക്കുകയും കുത്തിയോട്ട ദിവസം വാരിയെല്ലിന്റെ ഭാഗത്ത് വെള്ളി നൂല് കോര്‍ത്ത് ദിവസം മുഴുവന്‍ നടത്തുന്ന പരിപാടിയാണ് കുത്തിയോട്ടമെന്നും ഇത് ക്രൂരതയാണെന്നും ശ്രീലേഖയുടെ കുറിപ്പില്‍ പറയുന്നു.

Top