ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സുപ്രീം കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീ പുരുഷന്മാര്‍,തമ്മില്‍ വിവേചനം പാടില്ല എന്നതാണ് കോടതി വിധിക്ക് അടിസ്ഥാനമായി കണക്കാക്കിയത്. ശബരിമലയില്‍ ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ വിവേചനം നേരിന്നുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല ഇത്തരത്തില്‍ വിവേചനം നേരിടുന്നത്. പുരുഷന്മാര്‍ക്ക് ക്ഷേത്ര പ്രവേശനം നടത്തുന്നതില്‍ വിലക്കുള്ള അമ്പലങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം പ്രവേശന നിഷേധങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല എന്നു മാത്രം. പുരുഷന്മാര്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന ചില ക്ഷേത്രങ്ങളെക്കുറിച്ച്.
കമാഖ്യ ക്ഷേത്രം- വിശാഖ പട്ടണം
ഗുവാഹട്ടിയിലെ പ്രമുഖ കമാഖ്യ ക്ഷേത്രം പോലെ വിശാഖ പട്ടണത്തിലെ കമാഖ്യ പാതമില്‍ മാസങ്ങളിലെ ചില ദിവസങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നുണ്ട്. ഇവിടെ സ്ത്രീകളിലെ ദൈവികതയാണ് ആരാധിക്കപ്പെടുന്നത്. ഇവിടെയും ആര്‍ത്തവം കാരണമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ സ്വകാര്യത എന്നതാണ് പുരുഷന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം.
ലോര്‍ഡ് ബ്രഹ്മ ക്ഷേത്രം- പുഷ്‌കര്‍
രാജസ്ഥാനിലെ പുഷ്‌കറിലെ ബ്രാഹ്മിണ്‍ ക്ഷേത്രമാണിത്. ഇവിടെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്‍ ഉള്ളിലേക്ക് പൂജ ചെയ്യാനായി വിവാഹിതരായ പുരുഷന്മാര്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. യോഗികള്‍ക്ക് മാത്രമാണ് പൂജ ചെയ്യാന്‍ അനുവാദമുള്ളൂ. വിശ്വാസികളുടെ കാണിക്കകളെല്ലാം ശ്രീകോവിലിന് പുറത്തുള്ള ഹോളില്‍ നിന്നാണ് സ്വീകരിക്കുന്നത്.
ദേവി കന്യാകുമാരി അമ്മന്‍ ക്ഷേത്രം- കന്യാകുമാരി
കുമാരി അമ്മന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കന്യാകുമാരിയിലാണ്. മാ ഭഗവതി ദുര്‍ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. അമ്പലത്തിന്റെ ഗേറ്റ് വരെ സന്യാസികള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. വിവാഹിതരായ പുരുഷന്മാരെ ക്ഷേത്രത്തില്‍ കടക്കുന്നതിന് വിലക്കുണ്ട്. ശിവനെ വരനായി കിട്ടാന്‍ പാര്‍വതി ദേവി തപസുചെയ്ത സ്ഥലമാണ് ഇതെന്നാണ് പറയുന്നത്. ഇതേ സ്ഥലത്താണ് അമ്പലം ഉയര്‍ന്നു വന്നിരിക്കുന്നത്. സ്ത്രീകള്‍ മാത്രമാണ് ദുര്‍ഗയെ ആരാധിക്കുന്നത്.
മാത ക്ഷേത്രം- മുസാഫിര്‍പൂര്‍
ബിഹാറിലെ മുസാഫിര്‍പൂര്‍ മാത ക്ഷേത്രത്തില്‍ ഒരു പ്രത്യേക സമയത്ത് പുരുഷന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. അപ്പോള്‍ സ്ത്രീകളെ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ഈ സമയങ്ങളില്‍ പുരുഷ ശാന്തിമാര്‍ പോലും അമ്പലത്തില്‍ പ്രവേശിക്കാറില്ല. പൂര്‍ണമായും സ്ത്രീകളുടെ അധീനതയിലാകും.