ആർത്തവരക്തം കുടിക്കുന്ന മനുഷ്യരും ..കാമരൂപിലെ യോനീപൂജ’യും..

അസമിലെ, ഗുവാഹാട്ടിയിലെ കാമരൂപി കാമാഖ്യ ക്ഷേത്രമാണ് ഇത്തരത്തിൽ ശ്രദ്ധനേടുന്നത്. ‘ലിംഗപൂജ’ … ക്ഷേത്രത്തിനകത്തുള്ള ചെറിയ ഗുഹയിലാണ് ഇത്തരത്തിൽ പൂജ നടക്കുന്നത്. … ദേവി രജസ്വലയാകുന്ന ഈ മൂന്നു ദിനങ്ങൾ കാമാഖ്യ ക്ഷേത്രത്തിലെ ‘അമ്പു ബാച്ചി’ എന്നറിയപ്പെടുന്ന
ഉത്സവകാലമത്രേ.കമാഖ്യക്ഷേത്രത്തിലെ സമ്പ്രദായങ്ങളും ആചാരങ്ങളും ഏറെ വിചിത്രമാണ്. വർഷത്തിലൊരിക്കൽ ജൂൺ മാസത്തിൽ ക്ഷേത്രവാതിൽ മൂന്നുദിവസത്തേക്ക് അടച്ചിടും. സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശവും ആർത്തവവുമായി ബന്ധപ്പെടുത്തിനടന്ന ചർച്ച വലിയ അശാന്തിയാണ് കേരള സമൂഹത്തിൽ സൃഷ്ടിച്ചത്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വടക്കുകിഴക്കൻ മൂലയിൽ നൂറ്റാണ്ടുകളായി ആർത്തവം ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട് എന്നറിയുന്നത് കൗതുകകരമാണ്. അസമിലെ, ഗുവാഹാട്ടിയിലെ കാമരൂപി കാമാഖ്യ ക്ഷേത്രമാണ് ഇത്തരത്തിൽ ശ്രദ്ധനേടുന്നത്.

“ദേവിയുടെ യോനീതടത്തിൽ ഈർപ്പം ഇറ്റി നിൽക്കുന്നു. ദേവിയുടെ ആർത്തവനാളുകളിൽ തന്നെ ക്ഷേത്രത്തിലെത്തിയത് നിങ്ങളുടെ ചൈതന്യമാണ്.രജസ്വലയായ ദേവിയുടെ ആർത്തവ രക്തം രുചിച്ചാൽ ജന്മാന്തരസുകൃതം ലഭിക്കും” ആ പൂജാരി പറഞ്ഞു.

യോനീപ്രതിഷ്ഠയുടെ രതികല്പനകളുടെ കാമരൂപത്തിന്റെ പ്രതീകമായി നിൽക്കുന്ന ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലാണ് ഞങ്ങൾ. ഒരു ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞയായ ലിന്ഡ കൂടെയുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്ര സമൂഹത്തെപ്പറ്റി പഠനം നടത്തുന്നതിന്റെ ഭാഗമായ യാത്രയിലാണ് കഴിഞ്ഞ ഏപ്രിൽ ആസാമിലെ കാമാഖ്യയിലെത്തിയത്. കാമാഖ്യയും പരിസരവും അമ്പുബാച്ചി ഉത്സവത്തിന്റെ ആവേശത്തിലായിരുന്നു അപ്പോൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“വിചിത്രമായ ആചാരങ്ങളുടെ, വിശ്വാസങ്ങളുടെ ഈറ്റില്ലമാണ് ഇന്ത്യൻ. വളരെ അപമാനം തോന്നുന്നു.”

അങ്ങനെ പറയരുത്. ലിൻഡ എന്നെ തിരുത്തി.

“ഞങ്ങൾ പാശ്ചാത്യർക്ക് ഇന്ത്യൻ സമൂഹത്തിലെ വിചിത്ര ആചാരങ്ങളെക്കുറിച്ചു കേൾക്കാൻ വളരെ കൗതുകമാണ്”.

ലിന്ഡ പറഞ്ഞതിങ്ങനെ:

സ്ത്രീകളുടെ ആർത്തവവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങളും ആഘോഷങ്ങളും എല്ലാം സ്ത്രീ ശരീരത്തെ പ്രകൃതി പ്രതിഭാസവുമായി ബന്ധിപ്പിച്ചുള്ള സങ്കല്പത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ആർത്തരക്തത്തെ ദിവ്യമായി കാണുന്ന ഒരു സമൂഹം എത്ര ശ്രേഷ്ഠമാണ്. ഈ സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സവിശേഷ സ്ഥാനം അതിപുരാതനമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചു ചില ധാരണകൾ രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഒരു നരവംശ സത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇത്തരം സമൂഹം വളരെ വിശേഷപ്പെട്ടതാണ്.

ആർത്തവ രക്തത്തെ ആദര്ശവൽക്കരിക്കുന്ന സമ്പ്രദായം ലോകത്തിന്റെ ചില സമൂഹങ്ങളിൽ നിലനിന്നിരുന്നു. മണ്ണിന്റെ ഫലപുഷ്ടിയ്ക്കു വേണ്ടി ആർത്തവരക്തം പൂജിച്ചിരുന്നു.യോനിയെ കേന്ദ്രമാക്കിയുള്ള യാഗം കാർഷികസമൂഹത്തിലെ ഒരനുഷ്ടാനമാണ്. ആർത്തവരക്തം ഫലഫു്യിഷ്ഠതയുടെ പ്രതീകമായിരുന്നതിനാൽ രക്തചന്ദനം കുങ്കുമം ചുവന്ന പൂക്കൾ എന്നിവ ദേവി ആരാധനയ്ക്ക് സവിശേഷമാണ്. കാമമാണ് മുഖ്യം. രതിയിലുടെ നിർവാണം പ്രാപിക്കാൻ കഴിയുമെന്ന വിശ്വാസം താന്ത്രികനുഷ്ടാനത്തിന്റെ ഭാഗമായി ഈ സമൂഹങ്ങളിൽ ഇന്നും നിലനിൽക്കുന്നു. അമ്പുച്ചി ഉത്സവം ഊർവ്വരതയുടെ ആഘോഷമാണ് ലൈംഗീകാനുഷ്ടാനവും അശ്ളീല ഗാനാലാപനവും ലാസ്യപ്രകടനങ്ങളും കാമപൂജയിൽ വിശേഷപ്പെട്ടതാണ്.

ആർത്തവത്തെ ഭൂമിയിൽ ആരോപിച്ച പ്രാചീന സങ്കൽപത്തിന്റെ ഒരു വൈകാരികഭാവം നിലനിർത്താൻ ക്ലേശിക്കുന്ന കാമാഖ്യക്ഷേത്രം മന്മഥോത്സവത്തിന്റെ അനുഷ്ടാനഭൂമിയാണ്. മനുഷ്യജന്മം ഗർഭാശയത്തിൽ നിന്നാണെന്ന് മനസ്സിലാക്കിയ പ്രത്യക്ഷാനുഭവത്തിന്റെ വിശ്വാസവും ആചാരവുമായി മാറിയതാണ് ആർത്തവപൂജ. ആർത്തവരക്തം വിളനിലമായി സങ്കല്പിച്ച ഒരു പുരാതന മനസ്സിന്റെ ഭാവനയാണ് രജസ്വലയായ സ്ത്രീകൾ നഗ്നരായി വിളഭൂമിയിൽ നൃത്തം ചെയ്യുക,അവിടെവെച്ചു രതിയിലേർപ്പെടുക തുടങ്ങിയ അനുഷ്ടാനസംഭോഗം ഭാരതത്തിൽ നിലനിന്നിരുന്ന സവിശേഷമായ ആചാരങ്ങളായിരുന്നു .

സ്ത്രീയുടെ യോനി വിളഭൂമിയായി വിഭാവന ചെയ്തുകൊണ്ടുള്ള പൂജാവിധികൾ പ്രജനനരഹസ്യം അജ്ഞാതമായിരുന്ന ഒരു കാലത്തിന്റെ സൃഷ്ടിയായിരിക്കാം. ആ ആചാരത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു.

പ്രാകൃതമായ ഒരു വന്യതയുള്ള ഒരു മൂർത്തി സങ്കല്പമാണത്. കാമാഖ്യദേവിയെ തൃപ്തിപ്പെടുത്താൻ രക്തബലികൾ വേണമത്രേ. ജന്തുബലികൾ പോലുള്ള ആചാരാനുഷ്ടാനങ്ങൾ കൊണ്ട് പ്രീതിപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിൽ അമ്മ ഭീകരമാതാവായി മാറി എല്ലാം നശിപ്പിക്കും എന്നതാണ് വിശ്വാസം.രക്തം ജീവനാകയാൽ ബലിയിലൂടെ ഭൂമിയിൽ വീഴുന്ന രക്തം ഫല സമൃദ്ധിയായി സർവ്വ ഐശ്വര്യവും നൽകും. ഭക്തരുടെ വിശ്വാസങ്ങളാണ് ഇതെല്ലാം.

കാമാഖ്യ ക്ഷേത്രത്തിൽ കുമാരി പൂജ തുടങ്ങി. അഞ്ചുവയസ്സിനും പത്തുവയസ്സിനുമിടയിലുള്ള ബാലികകളെയാണ് പൂജയ്ക്കിരുത്തുന്നത്. ഇനി പൂജാരിമാർ നൽകിയ കാമാഖ്യയുടെ ആർത്തരക്തം പുരണ്ട തുണിക്കഷണങ്ങളുമായി ഭക്തർ ക്ഷേത്രത്തിൽ നിന്ന് മടങ്ങും.

Top