‘ആര്‍ത്തവം അശുദ്ധം….കോളേജ് ഹോസ്റ്റലിൽ ആർത്തവ പരിശോധന; 68 വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു

കൊച്ചി : കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ആർത്തവ പരിശോധന. 68 വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചു. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് കോളജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾക്ക് നേരെ ആർത്തവ പരിശോധന നടത്തിയത്.ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെതുടർന്നാണ് പരിശോധന നടന്നത്. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം.

ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല. ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.ആര്‍ത്തവ സമയത്ത് അടുക്കളയിലും അമ്പലത്തിലും പ്രവേശിച്ചുവെന്നാരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് . ഹോസ്റ്റലിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നുവെന്ന് അഹമ്മദാബാദ് മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം.

കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടികളെയാണ് നിര്‍ബന്ധിച്ച് പരിശോധിച്ചത്. ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയിലും ക്ഷേത്രത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുണ്ടത്രേ. മാത്രമല്ല ആര്‍ത്തവത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് മറ്റ് വിദ്യാര്‍ത്ഥികളെ സ്പര്‍ശിക്കാനുള്ള അനുവാദവുമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് ഹോസ്റ്റല്‍ റെക്ടര്‍ അഞ്ജലി ബെന്‍ കോളേജ് പ്രിന്‍സിപ്പല്‍ റിത റാങ്കിണയ്ക്ക് പരാതി നല്‍കുകയായിരുന്നു. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും ക്ഷേത്രത്തിലും കയറി അശുദ്ധി വരുത്തിയെന്നാണ് ഹോസ്റ്റര്‍ റെക്റ്റര്‍ പരാതിപ്പെട്ടത്.

തുടര്‍ന്ന് ചൊവ്വാഴ്ച ക്ലാസ് അറ്റന്‍റ് ചെയ്യുകയായിരുന്ന തങ്ങളെ പുറത്തുവിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ക്ലാസില്‍ നിന്ന് ഇറക്കിയ ശേഷം വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി. ആര്‍ക്കെല്ലാമാണ് ആര്‍ത്തവമുള്ളതെന്ന് പ്രിന്‍സപ്പല്‍ ചോദിച്ചു. രണ്ട് പേര്‍ വരിയില്‍ നിന്ന് മാറി നിന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് തങ്ങളോടെല്ലാവരോടും റെസ്റ്റ് റൂമിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. റെസ്റ്റ് റൂമിനുള്ളില്‍ വെച്ച് അടിവസ്ത്രം അഴിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആര്‍ത്തവത്തിന്‍റെ പേരില്‍ കോളേജ് പ്രിന്‍സിപ്പാളും ഹോസ്റ്റല്‍ റെക്ടറും തങ്ങളെ നിരന്തരം അപമാനിക്കാറുണ്ടെന്നും ചീത്ത വിളിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതോടെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടുമെന്ന് കോളേജ് ട്രെസ്റ്റി പ്രവീണ്‍ പിണ്ഡോരിയ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മതപരമായ കാര്യം കോളേജില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന തരത്തില്‍ തങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഒരു പേപ്പര്‍ ഒപ്പിട്ട് വാങ്ങിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പോലീസില്‍ പരാതി നല്‍കരുതെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. പ്രതികരിച്ചില്ല മതപരമായ കാര്യങ്ങളില്‍ അനാവശ്യമായി പോലീസിനെ ഉള്‍പ്പെടുത്തരുതെന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയത്, വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളേജ് അധികൃതരെ അഹമ്മദാബാദ് മിറര്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണം പ്രഖ്യാപിച്ചു അതേസമയം സംഭവം വാര്‍ത്തയായതോടെ ക്രാന്തിഗുരു ഷൈമാജി കൃഷ്‍ണ വെര്‍മ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ദര്‍ശന ദോലാകിയ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.Scores of women students staged a protest outside an Indian college saying they were forced to strip to check if they were menstruating.The students were told to undress after a used sanitary napkin was found in a garden outside Sahjanand Girls Institute, where they are banned from the hostel when they are having their periods.

Top