കേരളം മത ഭീകരവാദികളുടെ ഒളിത്താവളം.ജിഹാദികൾക്ക് പിണറായി കൺകണ്ട ദൈവം.മന്ത്രിസഭയില്‍ പോലും ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി:കേരളം ഭീകരവാദികളുടെ ഒളിത്താവളമെന്നും മന്ത്രിസഭയില്‍ പോലും ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്ന് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളം ഭീകര വാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച കൊടും ഭീകരർ കൊച്ചിയിൽ അറസ്റ്റിലായി. ലക്ഷ്യമിട്ടത് രാജ്യത്ത് വൻ ആക്രമണം ആയിരുന്നു. കേരളത്തിൽ നിന്നും 3 അൽ ഖ്വായ്ദ ഭീകരരെ ഉൾപ്പെടെ രാജ്യത്ത് 9 കൊടും ഭീകരരെ അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിടികൂടിയത് എറണാകുളം പെരുമ്പാവൂരിൽ നിന്നുമാണെന്നാണ് സൂചന. പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവരാണ് മൂന്നു പേരും. ഇവരിൽ നിന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പിടിച്ചെടുത്തു.പെൻ ഡ്രൈവുകൾ അടക്കമുള്ളവ പിടിച്ചെടുത്തവയിൽ പെടുന്നു. എൻഐഎ ബംഗാളിലെ മുൻഷിദാബാദിൽ പിടികൂടിയവരുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ മത ഭീകരവാദ ശക്തികള്‍ വലിയ തോതില്‍ സ്വാധീനമുറപ്പിച്ചു. അടുത്തിടെ കേന്ദ്രസര്‍ക്കാരും ഒരു മാസം മുന്‍പ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് പോലും സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിസഭയില്‍ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആയിരുന്നു. കെ.ടി ജലീലും പഴയ ബന്ധങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. സി ആപറ്റില്‍ അടക്കം അത്തരം ബന്ധം ഉള്ളവരെ നിയമിച്ചെന്നും കനകമലയില്‍ അടക്കം നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഭീകര വിരുദ്ധ സേനയ്ക്ക് യാതൊരു അനക്കവും ഇല്ല. കേരള പോലീസില്‍ ഉള്ള ഭീകരവാദ സാന്നിദ്ധ്യം സംബന്ധിച്ചും നടപടിയുണ്ടായില്ല. ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമാണ് കേരളത്തലുള്ളത്. കേരളത്തില്‍ മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നു. മത ഭീകരവാദത്തിന് വളക്കറുള്ള മണ്ണ് കേരളത്തില്‍ ഉണ്ടാക്കി കൊടുക്കുന്നു. പെരുമ്പാവൂര്‍ ഭാഗത്തു പതിനായിരക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഇതില്‍ ബംഗ്ലാദേശില്‍ നിന്ന് ഉള്‍പ്പടെ വന്നവരുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണ കള്ളക്കടത്തു കേസ് തേയ്ച്ചു മായ്ച്ചു കളയാനാണ് സര്‍ക്കാരിന് താത്പ്പര്യമെന്നും മുസ്ലിങ്ങള്‍ക്ക് പോലും താത്പ്പര്യമില്ലാത്ത കേസില്‍ അവരെ ഉള്‍പ്പെടുത്തിയുള്ള പ്രചാരണം നല്‍കുകയാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.

Top