കാബൂൾ: അമേരിക്കൻ സർക്കാർ 37 കോടിരൂപ വിലയിട്ട ഭീകരൻ ഖാലി അഖ്വാനി കാബൂളിൽ സ്വതന്ത്രനായി വിലസുന്നു. 2011മുതൽ അടിയന്തരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരനാണ് ‘ഖാലി അഖ്വാനി‘. തുടർന്ന്, പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് യുഎസ് സർക്കാർ 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സൈനികരുടെ അകമ്പടിയോടെയാണ് അഖ്വാനിയുടെ സഞ്ചാരം. അൽ ഖ്വായിദയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഖാലി.
2 011ൽ അടിയന്തിരമായ പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് യുഎസ് സർക്കാർ 50 ലക്ഷം ഡോളർ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരനാണ് ഇപ്പോൾ കാബൂളിൽ യുഎസ് സൈനികരുടെ മുന്നിലൂടെ സ്വതന്ത്രനായി നടക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാൻ മുന്നേറ്റത്തിൽ ഖാലി അഖ്വാനി നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
കഴിഞ്ഞ 10 കൊല്ലത്തോളമായി പാകിസ്‌താൻ ഒളിതാവളം കേന്ദ്രമാക്കിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അഫ്‌ഗാൻ മുൻ പ്രധാനമന്ത്രിയും ‘കാബൂൾ കൊലയാളി’ യെന്ന കുപ്രസിദ്ധ ടാഗിൽ അറിയപ്പെടുന്ന അറിയപ്പെടുന്നയാളുമായ ഗുൽബുദീൻ ഹെക്‌മത്യാറുമായി ഇയാൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അഫ്ഗാനിൽ താലിബാൻ മന്ത്രിസഭ രൂപീകരിക്കുന്നതിനും പ്രധാനിയാണിയാൾ. കാബൂളിലെ അനുയായികളെ അഭിസംബോധന ചെയ്യുന്ന ഖാലിയുടെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താലിബാനു ധനശേഖരണം നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഖാലി അഖ്വാനി പാക്കിസ്താൻ കേന്ദ്രമാക്കിയാണ് കുറെക്കാലമായി പ്രവർത്തിച്ചിരുന്നത്.