ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി.താലിബാൻ കാബൂളിന് അടുത്ത്.സമാധാന ചര്‍ച്ചയിൽ ഇന്ത്യയും പങ്കാളി.കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ

കാബൂൾ :അഫ്ഗാനിസ്താന്‍ പൂര്‍ണമായി താലിബാന്റെ നിയന്ത്രണത്തിലാകുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയശേഷം താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ പുൽ ഇ ആലം താലീബാൻ ഇന്നലെ കീഴടക്കി. 30 ദിവസത്തിനകം കാബൂൾ താലിബാന്റെ അധീനതയിലാകുമെന്നാണ് യു. എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളും താലിബാന്‍ പിടിച്ചു. തലസ്ഥാനമായ കാബൂളിലേക്ക് അവര്‍ അടുത്തു. നേരത്തെ താലിബാനെ പേടിച്ച് പലായനം ചെയ്ത ചില പ്രദേശങ്ങളിലെ ജനങ്ങള്‍ കാബൂളിലെത്തിയിരുന്നു. കാബൂളിലെ ശക്തമായ സൈനിക സാന്നിധ്യം തങ്ങള്‍ക്ക് സുരക്ഷയേകുമെന്ന് പ്രതീക്ഷിച്ചാണ് ഇവരെത്തിയത്. എന്നാല്‍ കാബൂളിലേക്ക് താലിബാന്‍ അടുക്കുമ്പോള്‍ രാജ്യത്ത് വൈകാതെ ഭരണമാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ ഇന്ത്യയ്ക്ക് ഭീഷണിയുമായി താലിബാന്‍ രംഗത്തുവന്നു. ഇന്ത്യയുടെ ഒരു വിഷയത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ താലിബാന്‍, പക്ഷേ, സൈനികമായി ഇടപെട്ടാല്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖത്തറിലെ ദോഹയില്‍ താലിബാനുമായി നിരവധി രാജ്യങ്ങള്‍ സമാധാന ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയും ഇതില്‍ പങ്കാളിയാണ് എന്നാണ് വിവരം. വെള്ളിയാഴ്ചയും ചര്‍ച്ചകള്‍ നടന്നു. സമാധാന അഫ്ഗാന്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍. വിദേശ സൈന്യം രാജ്യം വിടുകയും അമേരിക്ക നിയോഗിച്ച ഭരണകൂടം പുറത്താക്കപ്പെടുകയും വേണമെന്നാണ് താലിബാന്റെ നിലപാട്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇന്ത്യയുമായി ബന്ധപ്പെട്ട താലിബാന്‍ നേതാവിന്റെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിലെ വിദേശ രാജ്യങ്ങളിലെ എംബസികളെയോ കാര്യാലയങ്ങളെയോ തങ്ങള്‍ തൊടില്ലെന്ന് താലിബാന്‍ നേതാവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി. അനാവശ്യമായ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്റെ മണ്ണ് വിദേശ രാജ്യങ്ങള്‍ക്കെതിരെ ഒരു സംഘത്തെയും സഹായിക്കില്ല. അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ തങ്ങള്‍ വെറുതെ വിടില്ല. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടല്‍ തങ്ങളുടെ നയമല്ല. ഇക്കാര്യം നേരത്തെ പലതവണ വ്യക്തമാക്കിയതാണ്. എംബസികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തങ്ങള്‍ ആക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

സല്‍മ ഡാമിന് താലിബാന്‍ ഭീഷണി സൃഷ്ടിച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇന്ത്യ അഫ്ഗാന്‍ സൗഹൃദ അണക്കെട്ട് എന്നാണ് സല്‍മ ഡാം അറിയപ്പെടുന്നത്. അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയിലാണ് ഈ ഡാം. 2016ല്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് ഈ ഡാം ഉദ്ഘാടനം ചെയ്തത്.

അഫ്ഗാനിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത് സിറ്റി. ഈ നഗരം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഇതോടെയാണ് സല്‍മ ഡാം തകര്‍ക്കുമോ എന്ന ആശങ്ക പരന്നത്. വിദേശ നിര്‍മിതകളേയോ ഉദ്യോഗസ്ഥരെയോ തങ്ങള്‍ ആക്രമിക്കില്ലെന്ന് താലിബാന്‍ വക്താവ് പറയുന്നു. എന്നാല്‍ സൈനികമായ ഇടപെടല്‍ കാര്യങ്ങള്‍ ഗുരുതരമാക്കുമെന്നും ഷഹീന്‍ പറഞ്ഞു.

സൈനികമായി ഇന്ത്യ അഫ്ഗാനില്‍ ഇടപെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കും. സൈനിക ഇടപെടല്‍ അവര്‍ക്ക് നന്നാകില്ല. സൈനികമായി അഫ്ഗാനിലേക്ക് വന്ന മറ്റു രാജ്യങ്ങളുടെ അവസ്ഥ ഇന്ത്യ കണ്ടുകാണും. ഇതെല്ലാം തുറന്ന പുസ്തകമാണെന്നും താലിബാന്‍ വക്താവ് ഷഹീന്‍ പറഞ്ഞു. 1980കളില്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യവും 2001ല്‍ വന്ന അമേരിക്കന്‍ സൈന്യവും ലക്ഷ്യം കാണാതെയാണ് അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. സിഖ് വിശുദ്ധ പതാകയായ നിഷാന്‍ സാഹിബ് എടുത്തു മാറ്റിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ നേതാവ് പറഞ്ഞു.

പക്തിയയിലെ ചംകാനിയിലുള്ള ഗുരുദ്വാരയില്‍ നിന്നാണ് പതാക മാറ്റിയത്. നേരത്തെ ഗുരു നാനാക് സന്ദര്‍ശിച്ചിരുന്ന ഗുരുദ്വാരയാണിത്. സിഖ് സമുദായക്കാര്‍ തന്നെയാണ് ആ പതാക മാറ്റിയതെന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും താലിബാന്‍ നേതാവ് പറയുന്നു. അതിഭീകരം അഫ്ഗാനിലെ ഈ കാഴ്ചകള്‍..ഒന്നും ചെയ്യാനാകാതെ അഫ്ഗാന്‍ സൈന്യം താലിബാന്‍ നേതാക്കള്‍ ഗുരുദ്വാര നില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചിരുന്നു. അവിടെ പതാക അന്ന് കണ്ടിരുന്നു. പതാക കണ്ടാല്‍ ആരെങ്കിലും തങ്ങളെ ആക്രമിക്കും എന്നാണ് അവര്‍ കരുതിയത്. വീണ്ടും പതാക ഉയര്‍ത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷഹീന്‍ പറഞ്ഞു. പാകിസ്താന്റെ സഹായം തങ്ങള്‍ക്ക് കിട്ടുന്നുവെന്ന ആരോപണം താലിബാന്‍ വക്താവ് നിഷേധിക്കുകയും ചെയ്തു.

Top