താലിബാൻ കാബൂളിന് അടുത്ത്….അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ ഹൃദയഭേദകം: താലിബാൻ അക്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കി മുന്നേറുകയാണ് .കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ പുൽ ഇ ആലം താലീബാൻ ഇന്നലെ കീഴടക്കി. 30 ദിവസത്തിനകം കാബൂൾ താലിബാന്റെ അധീനതയിലാകുമെന്നാണ് യു. എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. അഫ്ഗാനിസ്താനിൽ താലിബാൻ ആധിപത്യമുറപ്പിക്കുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി നിർത്തണമെന്നാവശ്യപ്പെട്ട് യുഎൻ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ് താലിബാനോട് ആക്രമണം ഉടനടി നിർത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സൈനിക ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുന്നത് ഒരു പ്രതിജ്ഞ നഷ്ടപ്പെടലാണെന്നും ഇത് നീണ്ട ആഭ്യന്തരയുദ്ധത്തിനും യുദ്ധത്താൽ തകർന്ന രാജ്യത്തിന്റെ സമ്പൂർണ്ണ ഒറ്റപ്പെടലിനും മാത്രമേ കാരണമാകൂ എന്നും കൂട്ടിച്ചേർത്തു. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും കുറ്റവാളികളെ ഉത്തരവാദികളാക്കണമെന്നും യുഎൻ മേധാവി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കു മേല്‍ താലിബാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായുള്ള ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്ത് വരുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് നീങ്ങുന്ന താലിബാന്‍, രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് മുന്നോട്ടുപോകുന്നത്. 2001-ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയ സൈനിക ഇടപെടലായിരുന്നു അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ നിര്‍വീര്യമാക്കിയത്. ജോ ബൈഡൻ പ്രസിന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ വീണ്ടും പിടിമുറുക്കുകയായിരുന്നു. അതേസമയം യുഎൻ ഇവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതിനെ ശക്തമായി വിമർശിച്ചു.

ആഭ്യന്തര യുദ്ധം രാജ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമാക്കിയെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയെന്നും ഐക്യരാഷ്‌ട്രസഭ വിലയിരുത്തി. അതിർത്തികൾ തുറന്നിട്ട് അഭയാർത്ഥികളെ സ്വീകരണമെന്ന് അയൽരാജ്യങ്ങളോട് ഐക്യരാഷ്‌ട്രസഭ തലവൻ അന്റോണിയോ ടുട്ടെറസ് അഭ്യർത്ഥിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം നിയന്ത്രണവിധേയമല്ലെന്നും യു. എൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് 2,50,000 ത്തോളം ആളുകൾ ഭവനരഹിതരായി. മരണസംഖ്യയുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും 5000 ത്തോളം വരുമെന്ന് അഫ്ഗാനിസ്ഥാൻ റെഡ്‌ക്രോസ് അധികൃതർ പറയുന്നു.

അമേരിക്കൻ സംഖ്യ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതോടെയാണ് താലിബാൻ ഭീകരർ വീണ്ടും ശക്തി പ്രാപിച്ചത്. രാജ്യത്തെ സാധാരണക്കാർ ഭീതീജനകമായ സാഹപര്യത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവസാനിച്ച കിരാത ഭരണം രാജ്യത്ത് തിരിച്ചുവരുമോയെന്ന ഭയപ്പാടിലാണവർ. മനുഷ്യാവകാശങ്ങളും മനുഷ്യത്വവും ചവിട്ടിയരക്കപ്പെട്ട താലിബാൻ ഭരണ കാലഘത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് അഫ്ഗാനിസ്ഥാൻ ജനതക്ക് ചിന്തിക്കാനേ കഴിയില്ല. ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത നിയമ സംഹികൾകൊണ്ട് ജനങ്ങളെ വരിഞ്ഞു മുറുക്കുകയായിരുന്നു താലിബാൻ.

സ്ത്രീകളും കുട്ടികളും ഏറ്റവു കൂടുതൽ പാർശ്വൽക്കരിക്കപ്പെട്ടു. ശരീരം മുഴുവനായും മറക്കുന്ന വസ്തം ധരിക്കണമെന്ന് സ്ത്രീകളെ നിർബന്ധിച്ചു. ലംഘിക്കുന്നവരെ പ്രാകൃത ശിക്ഷകൾക്ക് വിധേയമാക്കി. 10 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ വിദ്യാഭ്യാസം നേടുത്തത് വിലക്കിയും വിദ്യാലയങ്ങൾ തകർത്തും വിശുദ്ധ ഭരണം തുടർന്നു. നിസ്സാര കുറ്റങ്ങൾ ചെയ്യുന്നവരെ പോലും പരസ്യമായി തലവെട്ടി ശിക്ഷ നടപ്പിലാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹം ഉടൻ ഇടപെട്ടില്ലെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ലോകം മൂക സാക്ഷിയാവേണ്ടിവരും.

Top