ടെക്‌സാസ്: സൂര്യാഘാതം മനുഷ്യനെ പല രീതിയിലും ബാധിക്കാറുണ്ട്. എന്നാല്‍ ടെക്‌സാസ് സ്വദേശി കെസ്ഹുക്കബേയെയാണ് സൂര്യാഘാതം ശരിക്കും വലച്ചിരിക്കുകയാണ്. വളരെ അപൂര്‍വ്വമായ രീതിയിലാണ് ഇദ്ദേഹത്തിന് സൂര്യാഘാതം ഏറ്റിരിക്കുന്നത്. തല മൊട്ടയടിച്ച് വെളിയിലിറങ്ങിയ കെസ്ഹുക്കബേയുടെ നെറ്റിയില്‍ ഒരു കുഴി രൂപപ്പെട്ടു. കുഴി കണ്ട് വൈദ്യസഹായം തേടിയപ്പോഴാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്.
കടുത്ത വെയിലുള്ള ഒരു ദിവസം വീടിനു പുറത്തു പോയി മടങ്ങി വന്നപ്പോള്‍ നെറ്റിയുടെ ഭാഗത്ത് ചെറിയൊരു വല്ലായ്മ. തടവി നോക്കിയപ്പോള്‍ ചെറിയൊരു കുഴി. വിരല്‍ കൊണ്ട് പതുക്കെ അമര്‍ത്തിയപ്പോള്‍ അകത്തേക്ക് ആഴ്ന്നുപോകുന്ന അവസ്ഥ. ഇതോടെ കെഡ് ആകെ തളര്‍ന്നു. ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോഴാണ് സൂര്യാഘാതമാണ് വില്ലനെന്ന് പിടികിട്ടിയത്. നേരത്തേ ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്‌നവും അദ്ദേഹത്തിനില്ലായിരുന്നു.
സൂര്യാഘാതമേറ്റ വിവരം കെഡ് തന്നെയാണ് ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഠിന വെയിലുള്ളപ്പോള്‍ കഴിവതും പുറത്തിറങ്ങരുത്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സണ്‍ സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കണം എന്ന ഉപദേശവും കെഡിന്റെ വകയായുണ്ട്.