തായ്‌ലാന്‍ഡ്: ലോകം കാത്തിരുന്ന ആ ശുഭ വാര്‍ത്തയെത്തി. നീണ്ട രണ്ടാഴ്ച കാലത്തെ കാത്തിരിപ്പിനൊടുവില്‍ തായ് ഗുഹയില്‍ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ചു. തായ് സൈന്യമാണ് വാര്‍ത്ത പുറത്തു വിട്ടത്. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവര്‍മാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയില്‍ എത്രയും വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം.
ഇന്നലെ രാവിലെ പതിനൊന്നിന് ആരംഭിച്ച രക്ഷാദൗത്യത്തില്‍ ആദ്യ കുട്ടിയെ സ്‌ട്രെച്ചറില്‍ പുറത്തെത്തിക്കാനായതു വൈകിട്ട് നാലരയോടെയാണ്. ഏഴു മണിയോടെ നാലു കുട്ടികളെ മാത്രമാണു പുറത്തെത്തിക്കാനായത്. ഗുഹാമുഖത്ത് ആംബുലന്‍സുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തകര്‍ക്കു തുണയായുണ്ട്. രക്ഷപ്പെടുത്തിയ എട്ടു കുട്ടികളുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല. എല്ലാ കുട്ടികളെയും രക്ഷിച്ച ശേഷം മാത്രമാകും മുന്‍നിശ്ചയിച്ച പ്രകാരം വിവരങ്ങള്‍ പുറത്തുവിടുകയുളളൂ എന്നാണു വിവരം.
കഴിഞ്ഞ മാസം 23നാണ് 11നും 16നും മധ്യേ പ്രായമുളള 12 കുട്ടികളും അവരുടെ ഇരുപത്തിയഞ്ചുകാരനായ ഫുട്ബാള്‍ പരിശീലകനും ഗുഹയ്ക്കുളളില്‍ കുടുങ്ങിയത്. പ്രദേശത്ത് ഫുട്‌ബേള്‍ പരിശീലനം കഴിഞ്ഞ് മടങ്ങവേ മഴ പെയ്തതിനാല്‍ ഗുഹയില്‍ കയറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മഴയില്‍ മണ്ണിടിഞ്ഞ് ഗുഹാ മുഖം അടഞ്ഞു പോയി ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.
രക്ഷപ്പെട്ട കു്ട്ടികളെ ലോകകപ്പ് കാണാന്‍ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും
കുട്ടികള്‍ക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനല്‍. കുട്ടികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കി വരികയാണ്.