ചെന്നൈ:രജനീകാന്തിനെ പിടിച്ചുകെട്ടാൻ അമ്മയുടെ സ്വന്തം തല അജിത് വരുന്നു.അജിത്തിന്റെ കീഴിൽ തമിഴ് മക്കൾ അമ്മക്കൊപ്പം എന്നപോലെ അണിനിരക്കും . രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനം തിരിച്ചടിഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനായി തല അജിത്തിനെ രംഗത്തിറക്കുക എന്നത് മാത്രമമേ നടക്കൂ എന്നും എഐഎഡിഎംകെ മനസിലാക്കി . രജനിയുടെ രാഷ്ട്രീയ നീക്കത്തിന് അനുകൂലമായി അജിത്, വിജയ് തുടങ്ങിയ താരങ്ങള്‍ നീങ്ങിയാല്‍ ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് മറ്റ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് വിജയ്, അജിത് എന്നിവര്‍. രജനിക്ക് അനുകൂലമായി അജിത് നീങ്ങാതിരിക്കുകയും തങ്ങള്‍ക്ക് ഒപ്പം വരുകയും ചെയ്താല്‍ അത് ഗുണം ചെയ്യുമെന്നാണ് എഐഎഡിഎംകെയുടെ വിലയിരുത്തല്‍. ജയലളിത അന്തരിച്ചതിന് തൊട്ടുപിന്നാലെ തന്നെ അജിത്തിനെ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ എഐഎഡിഎംകെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ തുടരാനാണ് താല്‍പ്പര്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജയലളിതയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്ന താരമാണ് അജിത്ത്. അദ്ദേഹത്തിന്റെ അനുയായികളില്‍ ഭൂരിപക്ഷവും അണ്ണാ ഡിഎംകെ അനുയായികളാണ്. ജയ മരിക്കുമ്പോള്‍ വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയില്‍ മടങ്ങിയെത്തിയിരുന്നു. രജനിയുടെ താരപ്രഭയോട് മുട്ടിനില്‍ക്കാന്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ക്ക് സാധിക്കില്ലെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അജിത്തിനെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. രജനിയെ പിന്തുണയ്ക്കുന്നതില്‍ നിന്നും സൂപ്പര്‍ താരം വിജയിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ ചായ്‌വ് പ്രഖ്യാപിച്ചിട്ടില്ലാത്ത വിജയ്, രജനീകാന്തിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് നീക്കം.
അതേസമയം രജനിക്കൊപ്പം രാഷ്ട്രീയത്തിലിറങ്ങാൻ തമിഴ്‌നാട്ടിലെ മുൻ നിര സിനിമാ താരങ്ങളെല്ലാം രംഗത്ത്. കമലും, ഖുശ്ബുവും അടക്കം മുപ്പതിലേറെ താരങ്ങളാണ് രജനിക്കു പിൻതുണ അർപ്പിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.രജനിയുടെ സിനിമകളിലെ സൂപ്പർ നായികയായി വിലസിയിരുന്ന ഖുഷ്ബു കോൺഗ്രസ്സ് വിട്ട് സൂപ്പർ സ്റ്റാറിന്റെ കൂടെ കൂടുമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ കോൺഗ്രസ്സ് ദേശീയ വക്താവാണ് ഖുഷ്ബു .
രജനി കുടുംബവുമായി അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. മികച്ച പ്രാസംഗിക കൂടിയായ ഖുഷ്ബുവിന്റെ വരവ് രജനി ക്യാംപിന് ആവേശമാകും.സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് രൂപീകരിക്കുന്നത് എന്നതിനാൽ രജനിയുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിലും താരങ്ങളിലെ വലിയ വിഭാഗം രജനിക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് തമിഴകത്തെ രാഷ്ടീയ പാർട്ടികൾ ഭയക്കുന്നുണ്ട്.രജനി ആരാധകരായ പാർട്ടി പ്രവർത്തകരും അനുഭാവികളും മറുകണ്ടം ചാടാതിരിക്കാൻ ഡി.എം.കെ, അണ്ണാ ഡി.എം.കെ തുടങ്ങിയ പ്രധാന പാർട്ടികൾ താഴെ തട്ടു മുതൽ വിപുലമായ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
സിനിമ താരങ്ങളെ ദൈവതുല്യം കാണുന്ന ജനങ്ങൾ രജനിയെപോലെയുള്ള സൂപ്പർ താരത്തിന് രാഷ്ട്രീയത്തിലും പിന്തുണ നൽകിയാൽ അത് തമിഴകത്തിന്റെ തലേലെഴുത്ത് തന്നെ മാറ്റി എഴുതാൻ ഇടയാക്കും.ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് രജനീകാന്ത് സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അറിയിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചായിരുന്നു രജനിയുടെ പ്രഖ്യാപനം.നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.