ഇടപാടുകാരില്‍ പതിനാറുകാരന്‍ മുതല്‍ 60കാരന്‍ വരെ; താന്‍ കാമുകന്മാര്‍ക്കൊപ്പം കിടക്കുന്നത് കണ്ടത് മകളെ കൊല്ലാന്‍ കാരണമായി;അനാശാസ്യത്തിലേക്ക് നയിച്ചത് ഇരിട്ടിക്കാരി

തലശേരി: രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം അമ്മ രണ്ട് യുവാക്കളുടെ നടുവില്‍ നഗ്‌നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്. തന്റെ അനാശാസ്യപ്രവര്‍ത്തനം മകള്‍ നേരില്‍ കണ്ടതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. അന്ന് തന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു. തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്റെ പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലൊടുവിലാണ് മനസ് തുറന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനങ്ങളും തന്നെ ഈ നിലയിലേക്ക് എത്തിച്ചതിന് കാരണമായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. 16 കാരന്‍ മുതല്‍ അറുപതുകാരന്‍ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരില്‍ നിന്ന് ആങ്കെിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. ചോറിലും കറികളിലും രസത്തിലും വിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും നടത്തിയതെന്നും പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇന്നലെ രാവിലെ 10 ന് തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നുമാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സൗമ്യയെ തലശേരി റസ്റ്റ് ഹൗസില്‍ വെച്ച് നീണ്ട പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top